August 12, 2026

ജില്ലാ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് മാനന്തവാടിയില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി;വയനാട് ജില്ല ബാഡ്മിന്റന്‍ (ഷട്ടില്‍) അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ല ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് 2018 മെയ് 12 മുതല്‍ 15 വരെ മാനന്തവാടി മേരി മാത കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.അണ്ടര്‍ 11, 13, 15, 17, 19 ആണ്‍കുട്ടികള്‍ക്കും,പെണ്‍ കുട്ടി കള്‍ക്കും 12,13 തീയതികളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെയും,മെന്‍, വിമന്‍, മാസ്റ്റേര്‍സ്, വെറ്ററന്‍സ് സിംഗിള്‍സും ഡബിള്‍സും 12 മുതല്‍ 15 വരെ വൈകിട്ട് 6 മുതല്‍ 10 വരെയുമാണ് മത്സരങ്ങള്‍. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 8.സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനുള്ള വയനാട് ജില്ല ടീമിനെ ഈ ടൂര്‍ണമെന്റിലെ പ്രകടനത്തെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കും. വിശദവിവരങ്ങള്‍ക്ക് 9447204024 ബന്ധപ്പെടാവുന്നതാണെന്ന് ഡോ.സജിത് പി സി,രവീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *