വട്ടത്തുവയല്‍ കാഞ്ചനം എസ്റ്റേറ്റിലെ വീട്ടി മുറി നിര്‍ത്തിവയ്ക്കണം:വില്ലേജ് ഓഫീസര്‍ക്കു കത്തു നല്‍കി
കല്‍പ്പറ്റ: വട്ടത്തുവയല്‍ കാഞ്ചനം എസ്റ്റേറ്റിലെ വീട്ടിമുറി ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഹരിഹരന്‍ തോമാട്ടുചാല്‍ വില്ലേജ് ഓഫീസര്‍ക്കു കത്തു നല്‍കി. അമ്പലവയല്‍. തോമാട്ടുചാല്‍ വില്ലേജുകളില്‍ വയനാട് വിമുക്തഭട കോളനിയില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളിലെ വീട്ടികള്‍ മുറിക്കുന്നതിനുള്ള അനുമതിയുടെ മറവിലാണ് കാഞ്ചനം എസ്റ്റേറ്റില്‍ മരംമുറി. പത്തിലധികം ഏക്കര്‍ വരുന്ന കാഞ്ചനം എസ്റ്റേറ്റ് ഇപ്പോള്‍ വയനാട് വിമുക്തഭട കോളനിയുടെ ഭാഗമല്ല. മാനന്തവാടി താലൂക്ക് ലാന്‍ഡ് ബോര്‍ഡില്‍ സി.386/16 നമ്പര്‍ കേസുള്ള ഭൂമിയാണിത്. ഈ സ്ഥലത്തുനിന്നു വീട്ടിമുറിക്കാനുള്ള അനുമതി ഏത് ഓഫീസില്‍നിന്നു നല്‍കിയെന്നു കണ്ടെത്തണമെന്നും കത്തിലുണ്ട്.





Leave a Reply