October 2, 2026

കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന സമ്മേളനം:’ജെൻഡർ സൗഹൃദ പഞ്ചായത്ത്’ എന്ന വിഷയത്തിൽ ശിൽപശാല നടത്തും

0
IMG-20180504-WA0086
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സുൽത്താൻബത്തേരിയിൽ 11, 12, 13 തിയതികളിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന സമ്മേളനത്തിന്‍റെ മുന്നോടിയായി നാളെ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ പൂക്കോട് കബനി ഓഡിറ്റോറിയത്തിൽ ’ജെൻഡർ സൗഹൃദ പഞ്ചായത്ത്’ എന്ന വിഷയത്തിൽ ശിൽപശാല നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന ആസൂത്രണ ബോർഡംഗം ഡോ. മൃദുൽ ഈപ്പൻ ഉദ്ഘാടനംചെയ്യും. പത്തിന് സുൽത്താൻബത്തേരി മുനിസിപ്പൽ ടൗണ്‍ഹാളിൽ ആരോഗ്യ സെമിനാർ ’കേരള ആരോഗ്യമാതൃക പ്രതിസന്ധികളും മാതൃകകളും’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന ആസൂത്രണ ബോർഡംഗം ഡോ. ബി. ഇക്ബാൽ ഉദ്ഘാടനം ചെയ്യും. സമ്മേളനം നടക്കുന്ന കുപ്പാടി ഗ്രാമം കേന്ദ്രീകരിച്ച് നാളെ ആരോഗ്യ ക്ലാസുകൾ സംഘടിപ്പിക്കുകയും 600ഓളം വീടുകൾ സന്ദർശിക്കുകയും ചെയ്യും. 50 സ്ക്വാഡുകളാണ് ആരോഗ്യം, ശുചിത്വം, ജീവിതശൈലി വിഷയങ്ങളിൽ വിവരശേഖരണം നടത്തുന്നത്. പത്ത് കേന്ദ്രങ്ങളിൽ കാൻസർ ബോധവത്കരണ ക്ലാസുകൾ നടത്തും. സമ്മേളനത്തിൽ അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കും. ജനറൽ കണ്‍വീനർ കെ. ബാലഗോപാലൻ, ജില്ലാ സെക്രട്ടറി പി.ആർ. മധുസൂദനൻ, സി.കെ. ശിവരാമൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *