April 29, 2024

ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂളിൽ 91-94 ഹൈസ്കൂൾ ബാച്ചിലെ വിദ്ധ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും സംഗമം ദ്വാരക ഹൈസ്കൂൾ ഹാളിൽ നടന്നു..

0
Img 20180504 Wa0010
ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂളിൽ 91-94 ഹൈസ്കൂൾ ബാച്ചിലെ വിദ്ധ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും സംഗമം  ദ്വാരക ഹൈസ്കൂൾ ഹാളിൽ നടന്നു.. യോഗത്തിന്റെ ഉദ്ഘാടനം : എടവക പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയൻ നിർവ്വഹിച്ചു. പരിപാടിയിൽ  ബഹു: കൽപറ്റ DYSP പ്രിൻസ് അബ്രഹാം  മുഖ്യ പ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചു കൊണ്ട് വാർഡ് മെമ്പർ അംബുജാക്ഷി, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഡോ: ഷൈമ ടി ബെന്നി ,സ്കൂൾ പ്രാധാനാദ്ധ്യാപിക മോളി ജോസ്, മുൻ പ്രധാനാദ്ധ്യാപകരായ സിസ്റ്റർ സിംഗ്ലയർ, മാത്യു ജോസഫ്, മുൻ പ്രിൻസിപ്പാൾ പി .ജെ കാതറിൻ എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് മിനു ജോൺ, ജംഷീർ, ശ്യാം സുന്ദർ, സന്തോഷ്, യാസർ അറഫാത്ത്, ആർ എസ് ജയ, ഫ്രാൻസിസ്, റെനീഷ്, സിനി പ്രദീപ്, റഷീദ്, ഷിഹാബ് മലബാർ തുടങ്ങിയവർ നേതൃത്വം നൽകി.. കൂടാതെ 91-94 ബാച്ചിന്റെ ഓർമ്മക്കായി സ്കൂളിൽ ഓർമ്മ മരം നട്ടു.. സ്കൂളിലെ മത്സരങ്ങൾക്ക് വേണ്ടിയുള്ള ട്രോഫികളുടെ വിതരണവും നടന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *