രാജീവ് ഗാന്ധി മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന നൂല്‍പ്പുഴ
രാജീവ് ഗാന്ധി മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒന്നാം
ക്ലാസ് പ്രവേശനത്തിന് പട്ടികവര്‍ഗ്ഗത്തില്‍പ്പെടുന്ന കാട്ടുനായ്ക്ക വിഭാഗക്കാരില്‍ നിന്ന്
അപേക്ഷ ക്ഷണിച്ചു. 2018 ജൂണ്‍ ഒന്നിന് അഞ്ച് വയസ് പൂര്‍ത്തിയാകണം. ജാതി
സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുടെ പകര്‍പ്പ് സഹിതം നിശ്ചിത
മാതൃകയിലുള്ള അപേക്ഷ മെയ് 15ന് വൈകീട്ട് 5നകം ലഭിക്കണം. അപേക്ഷാ ഫോറം
രാജീവ് ഗാന്ധി സ്‌കൂള്‍, ഐ.റ്റി.ഡി.പി. ഓഫീസ്, മാനന്തവാടി, ബത്തേരി ട്രൈബല്‍
ഡവലപ്‌മെന്റ് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.





Leave a Reply