August 9, 2026

യു.ഡി.എഫ് കലക്ടറേറ്റ് പിക്കറ്റിംഗ് ചൊവ്വാഴ്ച്ച:കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കസ്റ്റഡി മരണങ്ങള്‍ക്കും വര്‍ധിച്ചുവരുന്ന കൊലപാതകങ്ങള്‍ക്കുമെതിരെ സംസ്ഥാന വ്യാപകമായി ജില്ലാ കലക്ടറേറ്റുകള്‍ പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലാ കലക്ടറേറ്റിന് മുന്നില്‍ ചൊവ്വാഴ്ച്ച യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പിക്കറ്റിംഗ് സമരം കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ യു.ഡി.എഫ് നേതാക്കള്‍ സംസാരിക്കും. സമരത്തിനെത്തുന്ന പ്രവര്‍ത്തകര്‍ രാവിലെ 9 മണിക്ക് കല്‍പ്പറ്റ ഡി.സി.സി ഓഫീസ് പരിസരത്ത് എത്തിച്ചേരണമെന്ന് ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ സി.പി വര്‍ഗീസ്, കണ്‍വീനര്‍ പി.പി.എ കരീം എന്നിവര്‍ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി കല്‍പ്പറ്റയിലും മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും നിയോജകമണ്ഡലം തല യു.ഡി.എഫ് യോഗങ്ങള്‍ ചേര്‍ന്നിരുന്നു. പരിപാടിയില്‍ ജില്ലയിലെ മുഴുവന്‍ യു.ഡി.എഫ് പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് നേതാക്കള്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *