May 9, 2024

ചരിത്രരേഖ സര്‍വ്വേ,വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

0
02 1
കല്‍പ്പറ്റ : കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും സംസ്ഥാന ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റും ചേര്‍ന്ന് തുല്യതാ പഠിതാക്കള്‍ മുഖേന ചരിത്രരേഖ സര്‍വ്വേ നടത്തും. സമൂഹത്തിന്റെ ഓര്‍മ്മകളായ ചരിത്ര രേഖകള്‍ സംരക്ഷിക്കുന്നതിനാണ് സര്‍വ്വേ നടത്തുന്നത്. പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യത കോഴ്‌സിന്റെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഠിതാക്കളാണ് സര്‍വ്വേ എടുക്കുന്നത്.
സര്‍വ്വേ വളണ്ടിയര്‍മാര്‍ക്കുള്ള ജില്ലാതല പരിശീലനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.മിനി അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു സ്വാഗതവും അസി. കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ നന്ദിയും പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *