October 2, 2026

ബത്തേരി മൈതാനിക്കുന്നിൽ സമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷം

0
IMG-20180509-WA0002
By ന്യൂസ് വയനാട് ബ്യൂറോ
.ബത്തേരി :- സമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികൾ ദുരിതക്കയത്തിൽ . ബത്തേരി മുൻസിപാലിറ്റിയിലെ ഇരുപത്തിയൊന്നാം ഡിവിഷനായ മൈതാനിക്കുന്നിലാണ് സംഭവം. രാത്രി, പകൽ വ്യത്യാസമില്ലാതെ എത്തുന്ന ഈ വിഭാഗം മദ്യവും മറ്റ് ലഹരി പാദർത്ഥങ്ങളും ഉപയോഗിച്ച് സമീപ പ്രദേശങ്ങളിൽ തങ്ങുന്നത് വഴിനട പോലും അസാധ്യമാക്കുന്നുവെന്ന്  പ്രദേശവാസികൾ പറഞ്ഞു. ഇന്നലെ വീട്കയറി  വാക്ക് കയറ്റവും സംഘർഷവും ഉണ്ടായതിനെ തുടർന്ന് പോലിസിനും ബന്ധപ്പെട്ടവർക്കും പരാതി നൽകി . ഈ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന നാട്ടുക്കാരുടെ ആവിശ്യം ശക്തമാകുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *