April 29, 2024

ഉപരിപഠന യോഗ്യത നേടാൻ കഴിയാതെ പോയ പട്ടിക വർഗ്ഗ വിദ്യാർത്ഥികളെ സേ പരീക്ഷയ്ക്ക്‌ സജ്ജരാക്കാനായി ഒരാഴ്ചത്തെ റെസിഡെൻഷ്യൽ ക്യാമ്പ്‌ സംഘടിപ്പിക്കാൻ ജില്ലാ കലക്റ്റർ എസ്‌ സുഹാസ്‌ സംവിധാനമൊരുക്കി.

0
ഈ വർഷത്തെ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടാൻ കഴിയാതെ പോയ പട്ടിക വർഗ്ഗ വിദ്യാർത്ഥികളെ സേ പരീക്ഷയ്ക്ക്‌ സജ്ജരാക്കാനായി ഒരാഴ്ചത്തെ റെസിഡെൻഷ്യൽ ക്യാമ്പ്‌ സംഘടിപ്പിക്കാൻ ജില്ലാ കലക്റ്റർ എസ്‌ സുഹാസ്‌ ഐ.എ.എസ്‌ സംവിധാനമൊരുക്കി. പട്ടിക വർഗ്ഗ വികസന വകുപ്പിനു കീഴിലുള്ള മൂന്ന് റെസിഡെൻഷ്യൽ സ്കൂളുകളിലാണ്‌ പ്രത്യേക ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌. മെയ്‌ 14 മുതൽ 20 വരെ നടക്കുന്ന ക്യാമ്പിൽ വിദ്യാർത്ഥികൾക്ക്‌ പ്രത്യേകമായ തീവ്ര പരിശീലനം നൽകി സേ പരീക്ഷയിൽ വിജയം ഉറപ്പിക്കുകയാണ്‌ ലക്ഷ്യം. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താൻ പട്ടികവർഗ്ഗ വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് കലക്ടർ അഭ്യർത്ഥിച്ചു
ക്യാമ്പ്‌ നടക്കുന്ന സ്കൂളുകൾ
1. കണിയാമ്പറ്റ മോഡൽ റെസിഡെൻഷ്യൽ സ്കൂൾ (പെൺകുട്ടികൾക്ക്‌ മാത്രം) ഫോ:04936284818, 04936202232
2. എം.ആർ.എസ്‌. നല്ലൂർനാട്‌ (ആൺകുട്ടികൾക്ക്‌ മാത്രം) ഫോ: 04935241068, 04935240210
3. രാജീവ്ഗാന്ധി ആശ്രമം സ്കൂൾ,നൂൽപ്പുഴ,കല്ലൂർ (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും)  ഫോ: 04936270140, 04936221074
|
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *