May 30, 2026

കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ അരിമ്പൂര്‍ പരിശീലനകേന്ദ്രത്തില്‍ ട്രാക്ടര്‍ ഡ്രൈവിംഗ് പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ
അരിമ്പൂര്‍ പരിശീലനകേന്ദ്രത്തില്‍ കാര്‍ഷിക യന്ത്രങ്ങളുടെ പ്രവര്‍ത്തനവും അവയുടെ
പരിചരണവും എന്ന വിഷയത്തില്‍ പ്രായോഗിക പരിശീലനം നല്‍കുന്നു. എട്ടാം ക്ലാസ്സ്
പാസായ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ്
6050 രൂപ. കോഴ്‌സ് കാലാവധി രണ്ട് മാസം. ജൂണ്‍ 1ന് പരിശീലനം തുടങ്ങും. അപേക്ഷ
ഡിവിഷണല്‍ എഞ്ചിനീയര്‍, കെ.എ.ഐ.സി. അരിമ്പൂര്‍, തൃശ്ശൂര്‍ എന്ന വിലാസത്തില്‍
ജൂണ്‍ 1 നകം ലഭിക്കണം. ഫോണ്‍ 0487 2310983
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *