October 2, 2026

നിയമലംഘനം സി.പി.എം ജില്ല സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി  – കുറുവ പ്രശ്നവുമായി ബന്ധപ്പെട്ട് പരസ്യമായി നിയമ ലംഘനത്തിന് ആഹ്വനം ചെയ്ത സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിനെതിരെ സി.ആർ.പി.സി വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്ന് കോൺഗ്രസ്സ് മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ആവിശ്യപ്പെട്ടു.
കുറുവ പ്രശ്നം തീർക്കാൻ അത്മാർത്ഥമായി ഒന്നും ചെയ്യാതെ നീയമ  ലംഘനത്തിനാണ് ശ്രമിക്കുന്നത് .യാതൊരു നിയന്ത്രണവും ഇല്ലാതെ കുറുവയിൽ പ്രവേശനം വേണമെന്നാണ് കോൺഗ്രസ് അഭിപ്രായം. ഇതിനാവിശ്യ മായ നയം രൂപീകരിക്കണം.
ഇത് ചെയ്യേണ്ടത് സി.പി.എമ്മും സർക്കാരുമാണ്. അണികളെ ഇറക്കിവിട്ട് കലാപത്തിന് ആഹ്വാനം
ചെയ്യുകയല്ല വേണ്ടത്.
സീസൺ അവസാനിക്കാറായപ്പോൾ സമരം തുടങ്ങുന്നത് പ്രവർത്തകരുടെ കണ്ണിൽ പൊടിയിടാൻ ആണ്. പ്രസിഡണ്ട്
എക്കണ്ടി മൊയ്തൂട്ടി അധ്യക്ഷത വഹിച്ചു.
ഡെന്നീസ് കണിയാരം,
സണ്ണി ചാലിൽ,
ജേക്കബ് സെബാസ്റ്റ്യൻ, എ.എം.നിഷാന്ത്, റഷീദ് തൃശ്ശിലേരി
സാബു പൊന്നിയിൽ ' എന്നിവർ
സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *