October 2, 2026

ലൈഫ് ആൻറ് ഡ്രീംസ് എക്സിബിഷൻ 12 മുതൽ 20 വരെ മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റേയും അപ്പൂപ്പൻ താടികൾ വാട്സാപ്പ് ഗ്രൂപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലൈഫ് ആൻറ് ഡ്രീംസ് എക്സിബിഷൻ മെയ് 12 മുതൽ 20 വരെ മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കും.

പഴശ്ശി ഗ്രന്ഥാലയത്തിന്റെ  നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അപ്പൂപ്പൻ താടികൾ ഗ്രൂപ്പുമായി സഹകരിച്ച് ഒരുക്കുന്ന രണ്ടാമത്തെ പ്രദർശനമാണ് ലൈഫ് & ഡ്രീംസ്. മെയ് 12 മുതൽ 16 വരെ ചിത്ര-ശില്പ പ്രദർശനവും മെയ് 17 മുതൽ 20 വരെ ഫോട്ടോ പ്രദർശനവുമാണ് സംഘടിപ്പിക്കുന്നത്.

ബിനീഷ്, ജിൻസ്ഫാൻറ്റസി, ചിത്രഎലിസബത്ത്,ശിവദാസ്പാലക്കാട്‌,  ജോർജ്ജ്കുട്ടി വല്മീകം,സുരേഷ് കാവുമന്ദം, അനീസ്, ഉമേഷ്‌ വിസ്മയം,ഗിരീഷ് പെരുവക, ദീപ, ഹുദ, അമൽ എന്നിവരാണ് ചിത്ര-ശില്പ പ്രദർശനത്തിൽ പങ്കെടുക്കുന്നത്. അക്രിലിക്, ഓയിൽ, ജലച്ചായം എന്നിവയിൽ രചിച്ച ചിത്രങ്ങൾ, കളിമണ്ണിലും മരത്തിലും തീർത്ത ശില്പങ്ങൾ, ഇൻസ്റ്റലേഷൻ മുതലായവയാണ് 12 മുതൽ 17 വരെ പ്രദർശിപ്പിക്കുന്നത്.

നിസാർ മാനന്തവാടി, സുവർണ എൻ.ടി, മുനീർ തോൽപ്പെട്ടി, ജോബിൻ ജോസ്, പ്രവീൺ രാമചന്ദ്രൻ, ശ്രീകുമാർ മാഹി, ഫ്രാൻസിസ് കാട്ടാക്കട,അജി കൊളോണിയ, സുജിൻ എൻ.എസ്, ഷഗിൽ മുഴുപ്പിലങ്ങാട്, ഷബീർ തുറയ്ക്കൽ, ലിഡിയ ജോയ്, ജ്യോതിസ്, അനിൽ കുമാർ.എൻ, അഭിനവ് എന്നിവർ ഫോട്ടോ പ്രദർശനത്തിൽ പങ്കെടുക്കും.

മെയ് 12 ശനിയാഴ്ച രാവിലെ 11 മണിക്ക് മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യ ചിത്ര-ശില്പ പ്രദർശനം ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ വയനാട് ജില്ലാ പ്രസിഡന്റ് കെ.എം രാഘവൻ അധ്യക്ഷത വഹിക്കും.

മെയ് 17 വ്യാഴാഴ്ച രാവിലെ 11 മണിക്ക് മാനന്തവാടി ജോ. ആർ.ടി.ഒ ശ്രീ. ബി. സാജു ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്യും.

ഷാജൻ ജോസ് , പ്രസാദ് വി കെ , അജി കൊളോണിയ , ജിൻസ് ഫാൻറ്റസി , ചിത്ര എലിസബത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *