April 28, 2024

വികാസ് പീഡിയ നേപ്പാളി ഭാഷാ പോർട്ടലിന് സിക്കിമിൽ പ്രചരണത്തിന് വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി പ്രവർത്തനം തുടങ്ങി.

0
കേന്ദ്ര ഗവൺമെൻറിന്റെ  ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി ക്ക് കീഴിലുള്ള വിജ്ഞാന പോർട്ടലായ വികാസ് പീഡിയ സിക്കിമിലും   പ്രവർത്തനം   തുടങ്ങി. സിക്കിം സെൻട്രൽ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് പോർട്ടലിന്റെ പ്രചരണത്തിനും വ്യാപനത്തിനും പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത്. 
കൃഷി ,ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ഊർജ്ജം, ഈ-ഭരണം  തുടങ്ങിയ ആറ് ഡൊമൈനുകളിലായി  നിരവധി വിഷയങ്ങളെ വിവരങ്ങൾ പോർട്ടലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇംഗ്ലീഷ് കൂടാതെ നേപ്പാളി അടക്കം 22 ഇന്ത്യൻ ഭാഷകളിൽ പതിനായിരകണക്കിന് പേജുകളിലായി വികാസ് പീഡിയ പോർട്ടലിൽ  വിവരങ്ങൾ ഉണ്ട്. വളണ്ടിയർമാരായി  പ്രവർത്തിക്കുന്ന വിവരദാതാക്കൾ വഴി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ, നയങ്ങൾ, സ്കീമുകൾ, അറിയിപ്പുകൾ, വിജയഗാഥകൾ,  തുടങ്ങി നിരവധി വിവരങ്ങൾ നൽകി വരുന്നു.  സെന്റർ ഫോർ  ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് ( സി-ഡാക് ) ഹൈദരാബാദ് യൂണീറ്റ് ആണ് വികാസ് പീഡിയ പോർട്ടലിന്റെ നിർവ്വഹണം നടത്തുന്നത്. ഓരോ സംസ്ഥാനത്തും സ്റ്റേറ്റ്  നോഡൽ  ഏജൻസികൾ വഴി   ബോധവൽക്കരണ പരിപാടികളും  വിവര ദാതാക്കൾക്കും ഡിജിറ്റൽ വളണ്ടിയർമാർക്കും ഉള്ള പരിശീലനങ്ങളും നൽകി വരുന്നു. 
  സിക്കിം സംസ്ഥാനത്ത് നിലവിൽ സ്റ്റേറ്റ് നോഡൽ ഏജൻസി ഇല്ലാത്തതിനാൽ കേരളത്തിന്റെ സ്റ്റേറ്റ് നോഡൽ ഏജൻസിയായ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയാണ്  തുടക്കത്തിൽ ബോധവൽക്കരണ പ്രചരണ പരിപാടികൾ നടത്തുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി സിക്കിം സെൻട്രൽ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലാംഗ്വേജസ്  ആന്റ് ലിറ്ററേച്ചിന്റെയും നേപ്പാളി ഡിപ്പാർട്ടുമെന്റിന്റെയും നേതത്വത്തിൽ വിവര ദാതാക്കളായി   പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്കും  പോർട്ടലിന്റെ തുടർ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താൽപര്യമുള്ളവർക്കുമായി ഏകദിന പരിശീലനം   സംഘംടിപ്പിച്ചു .
 ശില്പശാല  യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ജെ.പി. തമങ്ങ് ഉദ്ഘാടനം ചെയ്തു. സി- ഡാക്  ഹൈദരാബാദ്  യൂണിറ്റ് പ്രോഗ്രാം ഓഫീസർ എം. ജഗദീഷ് ആമുഖ പ്രഭാഷണവും പോർട്ടൽ  പരിചയ പ്പെടുത്തലും നടത്തി. സ്കൂൾ ഓഫ് ലാംഗ്വേജസ് ആന്റ് ലിറ്ററേച്ചർ വിഭാഗം മേധാവി പ്രൊഫ: ഐ.ജി. അഹമ്മദ് , ഡിപ്പാർട്ട്മെന്റ്  ഓഫ് നേപ്പാളി വിഭാഗം അസിസ്റ്റൻറ്  പ്രൊഫ: ഡോ: സമർ സിൻഹ, പ്രൊഫ: പ്രതാപ് സി. പ്രധാൻ  ,വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ. ബിജോ തോമസ് കറുകപ്പള്ളിൽ, സർവ്വകലാശാല ഇന്റർനാഷണൽ റിലേഷൻസ് വകുപ്പ് മേധാവി ഡോ: എൻ.സെബാസ്റ്റ്യൻ  തുടങ്ങിയവർ പ്രസംഗിച്ചു. 
     വികാസ് പീഡിയ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗത്തെക്കുറിച്ച്  വികാസ് പീഡിയ കേരള കോഡിനേറ്റർ സി.വി.ഷിബു, ടെക്നിക്കൽ ഹെഡ് ജൂബിൻ അഗസ്റ്റ്യൻ എന്നിവർ പരിചയപ്പെടുത്തി. വിവിധ മേഖലകളിൽ നിന്നും വകുപ്പുകളിൽ നിന്നും എഴുപത്തിയഞ്ചുപേർ ശില്പശാലയിൽ പങ്കെടുക്കുകയും അമ്പതോളം പേർ വികാസ് പീഡിയ നേപ്പാളി പോർട്ടലിൽ വിവരദാതാക്കളായി രജിസ്റ്റർ ചെയ്യുകയും ചെയ്തു. നാം ചി ലെയോള കോളേജ് ഓഫ് എജുക്കേഷനിൽ അധ്യാപക വിദ്യാർത്ഥികൾക്കായി വികാസ് പീഡിയ നേപ്പാളി ശില്പശാല സംഘടിപ്പിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *