May 14, 2024

ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി വയനാട് ജില്ലാ ബ്രാഞ്ചിന്റെ ചെയര്‍മാനായി അഡ്വ.ജോര്‍ജ് വാത്തുപറമ്പില്‍ തെരഞ്ഞെടുക്കപ്പെട്ടു

0
കല്‍പ്പറ്റ:ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി വയനാട് ജില്ലാ ബ്രാഞ്ചിന്റെ ചെയര്‍മാനായി അഡ്വ.ജോര്‍ജ് വാത്തുപറമ്പില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.ഇത് മൂന്നാം തവണയാണ് ജില്ലാ ബ്രാഞ്ചിന്റെ ചെയര്‍മാനായി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെടുന്നത്.തെരഞ്ഞെടുക്കപ്പെട്ട ഉടനെ കേരളത്തിലെ ഏറ്റവും മികച്ച പ്രവര്‍ത്തനം നടക്കുന്ന ജില്ലയായി വയനാട് ജില്ലയെ സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചത് ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി.കൂടാതെ മികച്ച ജില്ലാ പ്രഖ്യാപന അവാര്‍ഡ് റെഡ് ക്രോസ് പ്രവര്‍ത്തകരില്‍ ഏറെ ആവേശം ജനിപ്പിച്ചിട്ടുണ്ട്.ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂളുകളിലും ജെ.ആര്‍.സി.പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞതും മറ്റ് ജില്ലകളില്‍ ഇല്ലാത്തതും എന്നാല്‍ വയനാട് ജില്ലയില്‍ മാത്രം ആരംഭിച്ച് മികച്ച തരത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ റെഡ് ക്രോസ് ദുരന്ത നിവാരണ സന്നദ്ധസേന,എയ്ഡ്‌സ് രോഗ വ്യാപനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സുരക്ഷാ പ്രൊജക്ട് തുടങ്ങിയവയുടെ മികച്ച നിലവാരം സംസ്ഥാന അവാര്‍ഡ് നേടുന്നതിന് കാരണമായിട്ടുണ്ട്.കൂടാതെ പച്ചിലക്കാട് യതി ഇംഗ്ലീഷ് സ്‌കൂള്‍ മാനേജര്‍ എന്ന നിലയില്‍ യതി സ്‌കൂളിലെ ജെ.ആര്‍.സി.കുട്ടികളെ കൊണ്ട് മാജിക് ഷോ,ഓട്ടന്‍ തുള്ളല്‍,തെരുവ് നാടകങ്ങള്‍,നാടന്‍ പാട്ടുകള്‍,കാന്‍സര്‍ വിരുദ്ധ സംഗീത-നാടക-ശില്‍പം എന്നിവയിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുതിന് മുന്നിട്ടിറങ്ങിയപ്പോള്‍ അതില്‍ റെഡ് ക്രോസിന്റെ പങ്കാളിത്തം ഉറപ്പ് വരുത്തിയത് ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസിന്റെ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കൂടുതല്‍ ഉപകരിച്ചു.യുവജനങ്ങളില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ കേരളത്തില്‍ ധാരാളം സ്ഥലങ്ങളില്‍ തിരുവനന്തപുരം ജില്ലയിലടക്കം തഹരി വിരുദ്ധ ഓട്ടന്‍ തുള്ളല്‍,റെഡ് ക്രോസ് ജില്ലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തിയത് ജനകീയ അംഗീകാരം വര്‍ദ്ധിപ്പിക്കുതിന് കാരണമായതായും വിലയിരുത്തപ്പെട്ടു.വയനാട് ജില്ലാ ബ്രാഞ്ച് പുതിയ ഭാരവാഹികള്‍ അഡ്വ.ജോര്‍ജ് വാത്തുപറമ്പില്‍(ചെയര്‍മാന്‍),ഷമീര്‍ ചേനക്കല്‍(വൈസ് ചെയര്‍മാന്‍),എസ്.ഉണ്ണികൃഷ്ണന്‍ (ട്രഷറര്‍),എന്നിവര്‍ക്ക് പുറമെ 15 അംഗ മാനേജിംഗ് കമ്മറ്റിയേയും എതിരില്ലാതെ തിരഞ്ഞെടുത്തു.പുതിയ ഭാരവാഹികള്‍ക്ക് സംസ്ഥാന ചെയര്‍മാന്‍ വി.പി.മുരളീധരന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *