June 20, 2026

കുറുവ സമരം പരാജയം .കോൺഗ്രസ്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി- കുറുവ ദീപിലെ സന്ദർശകരുടെ എണ്ണം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്  ഭരണകക്ഷിയിൽപ്പെട്ട എം എൽ എ ഒ. ആർ .കേളു നടത്തിയ സമരം സമ്പൂർണ്ണ പരാജയമെന്ന് കോൺഗ്രസ് മാനന്തവാടി, പയ്യമ്പള്ളി മണ്ഡലം കമ്മിറ്റികൾ ആരോപിച്ചു' .യാതൊരു തിരുമാനവുമില്ലാതെയാണ് സമരം അവസാനിപ്പിക്കേണ്ട വന്നത്. നാല് ദിവസം ഒരു എം എൽ എ സമരപന്തലിൽ ഇരുന്നിട്ടും സംസ്ഥാന തലത്തിലെ ഒരു നേതാവു പോലും തിരിഞ്ഞു നോക്കുകയോ പ്രശ്നം പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയോ വകുപ്പു മന്ത്രിയോ ഇടപെടാതിരിക്കുകയും ചെയ്തതിനാൽ സമരം പ്രഹസനമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഭരണകക്ഷിയിലെ എം.എൽ എക്കു പോലും തെരുവിൽ സമരം നടത്തേണ്ട ഗതികേടാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കന്നത്. ഇപ്പോഴത്തെ ഇടതു സർക്കാർ കുറുവപ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് എം എൽ എ ഒ ആർ കേളു രാജി വയ്ക്കുന്നതാണ് നല്ലതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.. മണ്ഡലം പ്രസിഡണ്ട് ഡെന്നിസൺ കണിയാരം അധ്യക്ഷത വഹിച്ചു.പി വി ജോർജ്, എം.ജി ബിജു, എക്കണ്ടി മൊയ്തുട്ടി, സണ്ണി ചാലിൽ  എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *