May 17, 2024

ശ്രീ ശ്രീ ജൻമദിനം, വൈവിദ്ധ്യമാർന്ന പരിപാടി കളുമായി വെള്ളമുണ്ട സെന്റർ

0
Img 20180514 Wa0023
ജീവനകലയുടെ ആചാര്യനും മനുഷ്യ സ്നേഹിയുമായ ശ്രീ ശ്രീ രവിശങ്കറിൻ്റെ അറുപത്തി രണ്ടാം ജൻമദിനം വയനാട് വെള്ളമുണ്ട ആർട്ട് ഓഫ് ലിവിംഗ് സെൻ്റർ വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. മിസ്റ്റി ഹാവൻ റിസോര്‍ട്ടിൽ വെച്ച് നടന്ന ജൻമദിന സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ടി. ഉഷാകുമാരി ജൻമദിന കേയ്ക്ക് മുറിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. സീനിയർ ആർട്ട് ഓഫ് ലിവിംഗ് അദ്ധ്യാപകൻ എച്ച്. ബി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.
    വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി എസ്. എസ്. എൽ. സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ ആർട്ട് ഓഫ് ലിവിംഗ് കുടുംബാംഗങ്ങളുടെ മക്കളായ നന്ദന കെ കുഞ്ഞികൃഷ്ണൻ, പ്രയാഗ്. ഇ. കെ എന്നിവരെ ആദരിക്കുകയും അനുഷ ശ്രീധരന് വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്യുകയും ചെയ്തു. 
ജൻമദിനത്തോടനുബന്ധിച്ച് നടാനുള്ള വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം കേരള അപെക്സ് ബോഡി അംഗം എം. കെ. സുരേഷ് ബാബു നിര്‍വഹിച്ചു. 'ഒരു വീട്ടിൽ ഒരു നാട്ടുമാവ്' പദ്ധതിയുടെ ഉദ്ഘാടനം ആർട്ട് ഓഫ് ലിവിംഗ് വയനാട് ജില്ലാ പ്രസിഡന്റ് ആനന്ദ് പത്മനാഭൻ നിർവ്വഹിച്ചു. പഴം പച്ചക്കറി വിത്തു വിതരണോദ്ഘാടനം ആർട്ട് ഓഫ് ലിവിംഗ് വയനാട് വനിതാ വിഭാഗം കോ ഓർഡിനേറ്റർ കൃഷ്ണജ രവീന്ദൻ നിർവ്വഹിച്ചു. ആർട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിൽ പത്തു വർഷത്തിൽ അധികമായി പ്രവർത്തിക്കുന്നവരെ ആർട്ട് ഓഫ് ലിവിംഗ് അദ്ധ്യാപകൻ പി. കെ. സുകുമാരൻ ആദരിച്ചു. സുരേന്ദ്രൻ. ആർ, കെ. പി. യൂസഫ്, സന്തോഷ് പൂരിഞ്ഞി, ഷാജി വാണാക്കുടി, സോമജ സന്തോഷ്,എം. പി. കുഞ്ഞിക്കണ്ണൻ, കൃഷ്ണൻ പുതുശ്ശേരി, സരസ്വതി ബാലകൃഷ്ണൻ, ശോഭന ശ്രീധരൻ, എം. ഇ. ജോസഫ്, മുനീർ. എം, ബഷീർ. കെ, സി. രമ,പ്രസന്ന. എ, സുദാസൻ. പി, സജി ഇരുളം പ്രസംഗിച്ചു. വെള്ളമുണ്ട ആർട്ട് ഓഫ് ലിവിംഗ് കേന്ദ്രം പ്രസിഡന്റ് സി. ജ്യോതി സ്വാഗതവും സെക്രട്ടറി ശ്രീദേവി ശ്രീധരൻ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *