May 5, 2026

കല്‍പ്പറ്റ നഗരസഭയിലെ തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് നൈപുണ്യ പരിശീലനത്തിലൂടെ തൊഴില്‍ നല്‍കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ നഗരസഭയിലെ തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക്
അഭിരുചിക്കനുസരിച്ച് സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്ന
പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് അവസരം. പരിശീലനാര്‍ഥികള്‍ക്കായി കല്‍പ്പറ്റ
നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ബുധനാഴ്ച രാവിലെ 10 മുതല്‍ ഒരുമണി വരെ
മൊബിലൈസേഷന്‍ ക്യാംപ് നടത്തും. വയനാട്ടില്‍ നടത്തുന്ന അഡ്വാന്‍സ്ഡ് ബാങ്കിങ്
ആന്റ് അക്കൗിങ്, എറണാകുളത്ത് വച്ച് നടത്തപ്പെടുന്ന മെഡിക്കല്‍ റെക്കോര്‍ഡ്‌സ്
ആന്റ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നീഷ്യന്‍ ഉള്‍പ്പെടെ നിരവധി കോഴ്‌സുകള്‍ ലഭ്യമാണ്.
പരിശീലനത്തിനോടൊപ്പം താമസവും ഭക്ഷണവും സൗജന്യമായിരിക്കും. 18നും
35നും ഇടയില്‍ പ്രായമുള്ള 50,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക്
അപേക്ഷിക്കാമെന്നു സെക്രട്ടറി അറിയിച്ചു. ഫോണ്‍: 7025018001, 9847688577.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *