ജീവിത ശൈലീ രോഗങ്ങൾക്കെതിരെ സപ്തദിന മെഡിക്കൽ ക്യാമ്പ് 20–ന് ആരംഭിക്കും
tmptitle
ജീവിത ശൈലീ രോഗങ്ങൾ അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രഷർ, ഷുഗർ തുടങ്ങിയവ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കായി നടത്തുന്ന സപ്ത ദിന ജീവിത ശൈലി ആരോഗ്യ ക്യാമ്പ് 20 മുതൽ 28 – വരെ ബോയ്സ് ടൗണിൽ നടക്കും. ഗാന്ധിദർശൻ വേദി, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ജനസൗഖ്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തുന്നത്. കാലിക്കറ്റ് സർവ്വകലാശാല മനശാസ്ത്ര വിഭാഗം മുൻ മേധാവി ഡോ: ജോൺ ബേബി, പ്രശസ്ത യോഗ തെറാപ്പിസ്റ്റ് ഡോ: സൂര്യപ്രകാശ്, ഡോ: അമൽ ബി.പി., ഫാ: മാത്യു കാട്ടറാത്ത്, ഡോ: സുധാകർ , ഫാ. പോൾ കൂട്ടാല, അരിവാൾ രോഗികൾക്കിടയിൽ പ്രവർത്തിക്കുന്ന സിസ്റ്റർ ഇന്നസെന്റ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് താമസ സൗകര്യത്തോടു കൂടിയ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. ഫോൺ: 9400389993,9048527781,9656636570





Leave a Reply