May 3, 2024

വയനാടിന്റെ വികസനം മുടക്കുന്ന സംസ്ഥാന സർക്കാരിനെതിരെ പി.സി.തോമസിന്റെ ഉപവാസ സമരം നാളെ .സുരേഷ് ഗോപി എം.പി. ഉദ്ഘാടനം ചെയ്യും.

0
tmptitle

tmptitle

വയനാടിനോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് മുൻ കേന്ദ്ര മന്ത്രിയും കേരളാ കോൺഗ്രസ് ചെയർമാനുമായ പി.സി.തോമസ് വയനാട് കലക്ട്രേറ്റിന് മുമ്പിൽ നടത്തുന്ന ഉപവാസ സമരം സുരേഷ് ഗോപി എം.പി. ഉദ്ഘാടനം ചെയ്യും.

വയനാടിന് ഏറെക്കാലമായി പരിചയമുള്ള  ശ്രീ ചിത്ര മെഡിക്കൽ സെന്റർ ,  ചുരം ബദൽ റോഡ് ,മെഡിക്കൽ കോളേജ് ,വയനാട് റെയിൽവേ, രാത്രിയാത്രാനിരോധനം, ബൈരക്കുപ്പ പാലം തുടങ്ങിയവയിൽ 
സംസ്ഥാന സർക്കാറും വയനാട് എംപിയും ജില്ലയിലെ ജനങ്ങളെ തുടർച്ചയായി വഞ്ചിക്കുകയാണന്ന് ആരോപിച്ചാണ്  പി.സി.തോമസ് ഉപവാസ സമരം നടത്തുന്നത്.. അതിന്റെ ഏറ്റവും അവസാന ഉദാഹരണമാണ് 115 പിന്നോക്ക ജില്ലകളുടെ സമഗ്ര വികസനത്തിന് കേന്ദ്രം ആവിഷ്കരിച്ച പദ്ധതിയിൽനിന്ന് വയനാടിന്റെ വികസന സാധ്യതകളെ തല്ലിത്തകർത്തത് .
അവികസിത ജില്ലകളെ വികസനക്കുതിപ്പിൽ എത്തിക്കാൻ കേന്ദ്രസർക്കാർ/ നീതിആയോഗ് വയനാട് ജില്ലയെ തെരഞ്ഞെടുക്കുകയും എന്നാൽ ഈ കേന്ദ്രാവിഷ്കൃത പദ്ധതിയെ കേരള ഗവൺമെൻറ് അംഗീകരിക്കാതിരിക്കുന്നതും എന്തിനായിരുന്നുവെന്ന് സർക്കാർ ജനങ്ങളോട് പറയണം. .2018 ജനുവരിയിൽ കൽപ്പറ്റ ടൗൺ ഹാളിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ എം ഐ ഷാനവാസ് എം പി വയനാടിന്റെ പിന്നോക്കാവസ്ഥയിൽ പരിതപിക്കുകയുണ്ടായി. സംസ്ഥാന സർക്കാർ അർഹിക്കുന്ന പരിഗണന വയനാടിനെ നൽകണമെന്നാണ് എംപി ഈ യോഗത്തിൽ ആവശ്യപ്പെട്ടത് .
കാർഷിക രംഗത്തിന്റെ പുനരുദ്ധാരണം കാലാവസ്ഥാ മാറ്റങ്ങളുടെ ആഘാതം കുറയ്ക്കൽ ,എസ്റ്റേറ്റ് മേഖലയുടെ പുനരുദ്ധാരണം, വന്യമൃഗശല്യത്തിനെ മറികടക്കൽ  തുടങ്ങിയ വിഷയങ്ങൾ പ്രാധാന്യത്തോടെ പദ്ധതിരേഖയിൽ പരിഗണിക്കണമെന്നാണ് എം.പി. പറഞ്ഞത് .
കക്ഷി രാഷ്ട്രീയ താൽപര്യങ്ങൾ മറന്ന് വയനാടിന്റെ വികസനത്തിനായി ഒന്നിക്കണമെന്ന് മാനന്തവാടി പ്രസ്സ് ക്ലബിന്റെ യാത്രയയപ്പ് ചടങ്ങിൽ എം.പി പറയുകയുണ്ടായി. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഓർമവരുന്ന തുരുമ്പെടുത്ത വാചക പ്രയോഗങ്ങളിലെ ആത്മാർത്ഥത വയനാട്ടിലെ ജനങ്ങൾ ഇതിനകം അറിഞ്ഞു കഴിഞ്ഞു. രണ്ട് തവണ ലോക്സഭയിലെത്തിയ വയനാടിന്റെ പിന്നോക്കാവസ്ഥയിൽ മുതലക്കണ്ണീരൊഴുക്കുന്ന  ഷാനവാസ് എംപി വയനാടിന്റെ പിന്നോക്കാവസ്ഥയിൽ മുതലക്കണ്ണീരൊഴുക്കുന്നു.  വയനാടിന്റെ വികസനത്തിനു വേണ്ടി .ഇക്കഴിഞ്ഞ 9 വർഷങ്ങളായി   എന്തു ചെയ്തതുകൊണ്ടാണ് ഈ പിന്നാക്കാവസ്ഥ തുടരുന്നത് എന്ന് വ്യക്തമാക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ് .ഇന്ത്യയിലെ 115 പിന്നോക്ക ജില്ലകളെ വികസിത ജില്ലയിലേക്ക്   കൊണ്ടുവരാൻ കേന്ദ്ര പദ്ധതി നീതി ആയോഗ്  തയ്യാറാക്കിയതിനെ  സ്വാഗതം ചെയ്യേണ്ട് എം.പി. നാളിതുവരെയായി പ്രതികരിച്ചിട്ടില്ല .ഇതിലും എം.പി. നയം വ്യക്തമാക്കണമെന്ന് ജില്ലാ യോഗം ആവശ്യപ്പെട്ടു .കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അനിൽ കരണി അധ്യക്ഷതവഹിച്ചു ജനറൽ സെക്രട്ടറി വർക്കി ആമ്പശ്ശേരി, പി.എം. ജോൺ, ബാബു കെ.വി, രാജീവ് പച്ചിലക്കാട് എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *