August 9, 2026

വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയെ ഇനി റെവ.ഫാ.പോൾ കൂട്ടാല നയിക്കും

0
Fr.-Koottala
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി രൂപതയുടെ ഔദ്യോഗിക സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പുതിയ ഡയറക്ടറായി റെവ.ഫാ.പോൾ കൂട്ടാല ചുമതലയേറ്റു. നിലവിൽ ഡയറക്ടറായിരുന്ന റെവ. ഫാ. ബിജോ കറുകപ്പള്ളിൽ റേഡിയോ മാറ്റൊലിയുടെ ഡയറക്ടറായി നിയമിതനായിരിക്കുന്ന  സാഹചര്യത്തിലാണ് ബഹു. പോൾ അച്ഛൻ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പത്താമത് ഡയറക്ടറായി സ്ഥാനമേറ്റത്‌. മാനന്തവാടി രൂപത സാമൂഹ്യ സേവന പ്രസ്ഥാനങ്ങളുടെ കോ ഓർഡിനേറ്ററായി ബഹു. പോൾ അച്ഛൻ തുടരും. കഴിഞ്ഞ ആറു വർഷക്കാലം ഡയറക്ടറായും, അസ്സോസിയേറ്റ് ഡയറക്ടറായും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയെ സ്തുത്യർഹമായ രീതിയിൽ നയിച്ച ബഹു. ബിജോ കറുകപ്പള്ളിയച്ചന്  വയനാട് സോഷ്യൽ സർവീസ് കുടുംബാംഗങ്ങൾ കൃതജ്ഞത അർപ്പിച്ചു. റെവ. ഫാ.പോൾ കൂട്ടാല, റെവ.ഫാ. ജോൺ ചൂരപ്പുഴയിൽ, റെവ.ഫാ. ജിനോജ്‌ പാലത്തടത്തിൽ, റെവ.ഫാ. സിബി ചെറുതൊട്ടിയിൽ , റെവ.ഫാ. മനോജ് കക്കോനാൽ, ജോസ് .പി.എ.,ഷീന ആന്റണി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *