May 5, 2024

വി.ജി.വിജയനെ വയനാട് അനുസ്മരിച്ചു

0
Fb Img 1526733756307
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന വി ജി വിജയന്‍ സ്മാരക പ്രഭാഷണ പരിപാടിയും അനുസ്മരണവും നടത്തി. കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ, വി ജി വിജയന്റെ ഓര്‍മമരമായ ഞാവലിന് വെള്ളമൊഴിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ജനങ്ങളുടെ പൊതുവായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച സാധാരണക്കാരനായ മാധ്യമപ്രവര്‍ത്തകനായിരുന്നു വി ജി വിജയനെന്ന് അദ്ദേഹം അനുസ്മരിച്ചു. വിജയന്‍ ചെറുകര അധ്യക്ഷത വഹിച്ചു.  വി ജി വിജയന്‍ സ്മരണിക പ്രകാശനം കേരള മീഡിയാ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി കെ ടി ശേഖരന്‍ പ്രകാശനം ചെയ്തു. മാതൃഭൂമി ചാനല്‍ ലേഖകന്‍ എം കമല്‍ ഏറ്റുവാങ്ങി. വി ജി വിജയനുമായി ബന്ധപ്പെട്ടവരുടെ ലേഖനങ്ങളും ഓര്‍മക്കുറിപ്പുകളാണ് പ്രധാനമായും സ്മരണികയില്‍. ജനാധിപത്യത്തിലെ ബഹുസ്വരത, ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടത്തിയ പ്രബന്ധ മല്‍സരത്തില്‍ വിജയികളായ കോളജ് വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ വിതരണം ചെയ്തു. 46 രചനകള്‍ വിവിധ കോളജുകളില്‍ നിന്നു ലഭിച്ചു. ഒ കെ ജോണി അധ്യക്ഷനായ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. തിരൂര്‍ മലയാളം സര്‍വകലാശാല പിഎച്ച്ഡി വിദ്യാര്‍ഥിനി അര്‍ച്ചനക്കാണ് ഒന്നാംസ്ഥാനം. അരീക്കോട് ക്രസന്റ് ആര്‍ട്‌സ് കോളജ് പിജി വിദ്യാര്‍ഥി മുഹമ്മദ് ഇര്‍ഷാദ്, വെറ്ററിനറി കോളജ് വിദ്യാര്‍ഥി മുഹമ്മദ് അജ്മല്‍ എന്നിവര്‍ക്കാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍. 
 കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, ഒ കെ ജോണി, മീഡിയാവണ്‍ ചീഫ് എഡിറ്റര്‍ സി എല്‍ തോമസ്, പി ഗഗാറിന്‍, കെ കെ ഹംസ, കെ സദാനന്ദന്‍, കെ എല്‍ പൗലോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.പി.അബ്ദുല്‍ ഖാദര്‍, വി ജി വിജയന്റെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി ഒ ഷീജ സ്വാഗതവും അനുസ്മരണ സമിതി ജോയിന്റ് കണ്‍വീനര്‍ വിജയന്‍ മടക്കിമല നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *