May 30, 2026

പച്ചപ്പ്‌” പരിപാടി തട്ടിപ്പെന്ന് യൂത്ത് ലീഗ്

0
IMG-20180521-WA0031
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട് :കല്പറ്റ എം.എൽ.എ. യുടെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിലെ പുഴകളുടെ വീണ്ടെടുപ്പിനു എന്നപേരിൽ നടത്തുന്ന  പച്ചപ്പ്  പരിപാടി തട്ടിപ്പാണെന്നു വെങ്ങപ്പള്ളി പഞ്ചായത്ത്‌ യൂത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു. നിരവധി ആളുകൾ ആശ്രയിക്കുന്ന പൊഴുതന പഞ്ചായത്തിലെ എടത്തറ കടവ് പുഴയിലെ ചെക്ക് ഡാമിന്റെ ചീപ്പ്‌ ശുചീകരണത്തിന്റെ പേര് പറഞ്ഞു ഇന്നലെ രാത്രി അഴിച്ചു മാറ്റി .എന്നാൽ ഇന്ന് തൊഴിലുറപ്പ് തൊഴിലാളികൾ അടക്കം പ്രദേശം സന്ദർശിച്ചതല്ലാതെ പായൽ മൂടിയ പുഴ പേരിനു പോലും വൃത്തിയാക്കിയിട്ടില്ല. തരിയോട് പഞ്ചായത്തിൽ പെടുന്ന പ്രദേശത്തു ഉൽഘടനത്തിന്റെ ഫോട്ടോ എടുത്തത് അല്ലാതെ മറ്റൊന്നും നടന്നിട്ടില്ലെന്നും യൂത്ത് ലീഗ് ആരോപിച്ചു. ഇത് സംബന്ധിച്ച്   എം.എൽ.എ. ക്ക് പരാതി നൽകുമെന്നും  യൂത്ത് ലീഗ് ഭാരവാഹികൾ ആയ സി.കെ. സലീം നൗഷാദ് സി. എന്നിവർ പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *