October 3, 2026

ഇന്ധന വിലവർദ്ധന ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ റ്റി.യു സി യുടെ പ്രതിഷേധറാലി 24-ന്

0
IMG-20180522-WA0169
By ന്യൂസ് വയനാട് ബ്യൂറോ
അനിയന്ത്രിതമായ പെട്രോൾ ഡീസൽ വിലവർദ്ധന ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഐ.എൻ റ്റി.യു സി മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെയും മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ മെയ്യ് 24 വ്യാഴാഴ്ച്ച 11 മണിക്ക് പ്രതിഷേധ റാലി സംഘടിപ്പിക്കും. എരുമത്തെരിവിൽ നിന്നും ആരംഭിച്ച് ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ എത്തി പ്രതിഷേധയോഗം ചേരും. ഒരോ ദിവസവും പെട്രോൾ ഡീസൽ വില വർദ്ധന മൂലം തൊഴിലാളികളുടെ വരുമാനം കുറഞ്ഞ് വരികയാണ്.നല്പത്തി അഞ്ച് രൂപ പെട്രോളിനു വില ഉണ്ടായിരുന്നപ്പോളാണ് ഓട്ടോറിക്ഷ ചാർജ് അവസാനമായി വർദ്ധിപ്പിച്ചത് .അതിനു ശേഷം വർദ്ധന വരുത്താത്തതുമൂലം കൂട്ടുന്ന ഇന്ധന വില തൊഴിലാളികളുടെ പോക്കറ്റിൽ നിന്നാണ് നഷടപ്പെട്ടുകൊണ്ടിരിക്കുന്നത്.ഇന്ത്യയിൽ സർവ്വസാധനങ്ങൾക്കും ജി.എസ്സ് ടി എർപ്പെടുത്തിയിട്ടും ഇന്ധനവിലയിൽ ജി.എസ്സ് ടി ഏർപ്പെടുത്താത്തത് സംഘടിത കൊള്ളക്കു വേണ്ടിയാണെന്ന് ജനം തിരിച്ചറിഞ്ഞു.യോഗം ജില്ലാ സെക്രട്ടറി ടി.എ റെജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഡെന്നിസൻ കണിയാരം അധ്യക്ഷത വഹിച്ചു.എം.പി ശശികുമാർ മുഖ്യ പ്രഭാഷണം നടത്തി.അൻഷാദ് മാട്ടുമ്മൽ, ബാബു, ജോയി, സനൽ, രാജേഷ് എന്നിവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *