June 20, 2026

എല്ലാ സ്‌കൂള്‍ ബസ്സുകളും മെയ് 30-ാം തിയ്യതി ബുധനാഴ്ച ആര്‍ ടി ഒ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയമാക്കണം-ആര്‍ ടി ഒ വയനാട്

0
02-6
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വൈത്തിരി താലൂക്കിലുള്ള മുഴുവന്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുടെയും പരിശീലന ക്ലാസ്സ് കലക്ടറേറ്റില്‍ വെച്ച് നടന്നു.ക്ലാസ്സില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റ് കിട്ടിയവരെ മാത്രമെ-സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരായി നിയമിക്കാന്‍ പാടുള്ളൂ.സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുടെ പരിശീലന ക്ലാസ്സ് ആര്‍.ടി.ഒ. വി.സജിത്ത് ഉദ്ഘാടനം ചെയ്തു.എം.വി.ഐ.ബിജുമോന്‍ എസ്.പി.അധ്യക്ഷത വഹിച്ചു.എ.എം.വി.ഐ.പി.മുരുകേഷ് സ്വാഗതം പറഞ്ഞു.ശനിയാഴ്ച ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ ആയമാരുടേയും ഡോര്‍ അറ്റന്റര്‍മാരുടേയും യോഗം ആര്‍ ടി ഒ ഹാളില്‍ 9-30ന് ആരംഭിക്കും.എല്ലാ സ്‌കൂള്‍ ബസ്സുകളും 30-ാം തിയ്യതി ബുധനാഴ്ച ആര്‍ ടി ഒ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയമായി ചെക്ക് സ്ലിപ്പ് വാങ്ങേണ്ടതാണ്.ചെക്ക് സ്ലിപ്പ് ലഭിച്ച ബസ്സുകള്‍ക്കാണ് സ്‌കൂള്‍ കുട്ടികളെ കൊണ്ട് പോകുവാന്‍ അനുമതി ലഭിക്കുക.സ്‌കൂള്‍ ബസ്സുകളുടെ ചുമതല വഹിക്കുന്ന അധ്യാപകര്‍ക്ക് മെയ് 28-ന് 10-മണിക്ക് പ്രത്യേക പരിശീലന ക്ലാസ്സ് നടത്തുതാണെന്ന്‍ ആര്‍ ടി ഒ വി.സജിത്ത് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *