May 4, 2024

അവധിക്കാലം ആഘോഷമാക്കി എടമുണ്ടയിലെ കുട്ടികള്‍

0
Edamunda Students Camp 01
സ്കൂൾ അവധിക്കാലത്തിന്റെ അവസാന നാളുകളിൽ കളിയും ചിരിയും പഠനവുമായി അവർ ഒത്തുചേർന്നു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നേതൃത്വം നൽകുന്ന സമഗ്ര ആദിവാസി വികസന പദ്ധതിയിലെ വിദ്യാർത്ഥികളും ഇന്ത്യയിലെ വിവിധ കോളേജുകളിലെ സാമൂഹ്യ സേവനം മുഖ്യ വിഷയമായി പഠിക്കുന്ന വിദ്യാർത്ഥികളും തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെ എടമുണ്ട കോളനിയിൽ ഒത്തുചേർന്ന് പഠിക്കുകയും കളിക്കുകയും ചെയ്തു. വ്യക്തിത്വ വികസനം, നേതൃത്വം, കരിയർ ഗൈഡൻസ് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകളും വിവിധ ഗെയിമുകളും, മത്സരങ്ങളും ക്യാമ്പിന്റെ ഭാഗമായി നടത്തി. ക്യാമ്പ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അസ്സോസിയേറ്റ് ഡയറക്ടർ ഫാ. ജിനോജ്‌ പാലത്തടത്തിൽ ഉദ്ഘടാനം ചെയ്തു. പ്രോഗ്രാം ഓഫീസർ ജോസ്.പി.എ, ഫാ. അഭിലാഷ്, ഷൈനി ദേവസ്സ്യ എന്നിവർ സംസാരിച്ചു. ലയോള കോളേജ് ചെന്നൈ, സെന്റ് ജോസഫ് കോളേജ് ബാംഗ്ലൂർ, ലയോള കോളേജ് തിരുവനന്തപുരം, വിമല കോളേജ് ത്രിശൂർ, എസ് എൻ ഡി പി കോളേജ് പെരിന്തൽമണ്ണ, സെന്റ് ജോസഫ് കോളേജ്  ഇരിഞ്ഞാലക്കുട എന്നിവടിങ്ങളിലെ  വിദ്ധ്യാർത്ഥികൾ പഠന ക്യാമ്പിന് നേതൃത്വം നൽകി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *