കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
കല്‍പ്പറ്റ:നാല് വര്‍ഷം പൂര്‍ത്തിയാക്കുന്ന നരേന്ദ്രമോദി സര്‍ക്കാറിന്റെ ഭരണം സമസ്തമേഖലകളിലും പരാജയമാണെും നോട്ട് നിരോധനവും,ജി.എസ്.ടി നടപ്പിലാക്കിയതും ജനജീവിതം താറുമാറാക്കിയെന്നും ഈ സ്ഥിതി മാറ്റണമെന്നും ആവശ്യപ്പെട്ട് കൊണ്ട് പ്രതിഷേധ സൂചകമായി കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.എ ഐ ടി യു സി,കിസാന്‍ സഭ,ബി കെ എം യു,മഹിളാ സംഘം,എ ഐ വൈ എഫ്,എ ഐ എസ് എഫ് സര്‍വീസ് സംഘടനാ സമര സമിതിയും ചേര്‍ന്നാണ് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തിയത്.ധര്‍ണ എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി.കെ.മൂര്‍ത്തി ഉദ്ഘാടനം ചെയ്തു.ഡോ.അമ്പിചിറയില്‍ അധ്യക്ഷത വഹിച്ചു.എസ്.ജി.സുകുമാരന്‍,എ.എ.സുധാകരന്‍,എ.കൃഷ്ണകുമാര്‍,സി.എസ്.സ്റ്റാന്‍ലിന്‍,ടി.മണി,ടി.ജെ.ചാക്കോച്ചന്‍,വി.വി.ആന്റണി,മഹിത മൂര്‍ത്തി എന്നിവര്‍ സംസാരിച്ചു.പി.യൂസഫ്,എ.ബാലചന്ദ്രന്‍,പി.എന്‍.മുരളീധരന്‍,എം.കെ.രാമകൃഷ്ണന്‍,പി.ജി.സോമന്‍,കെ.ഫാരീസ്,വി.എന്‍.സുബ്രഹ്മണ്യന്‍,പ്രേമലത,ബിന്ദുഷാജി,സെലീന്‍ജോസഫ്,ലെനിന്‍,ടി.ജെ.ബേബി,കെ.കെ.തോമസ്,പി.ആര്‍.മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply