April 23, 2024

ഭൂനികുതി വർദ്ധന:-29 ന് വില്ലേജ് ഓഫീസ് മാർച്ച്

0
മാനന്തവാടി: നിലവിലുള്ള ഭൂനികുതി അഞ്ച് ഇരട്ടിവരെ വർദ്ധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ കർഷക വിരുദ്ധ തീരുമാനം ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെയും കർഷക കോൺഗ്രസ് മാനന്തവാടി നഗരസഭാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ മാനന്തവാടി വില്ലേജ് ഓഫീസിലേക്ക് മെയ്യ് 29 ചൊവ്വാഴ്ച 11 മണിക്ക് മാർച്ച് നടത്തും.നിലവിൽ കാർഷികോല്പന്നങ്ങളുടെ വിലയിടിവും വന്യമൃഗശല്യവും കാലാവസ്ഥവ്യതിയാനവും മൂലം തകർന്നിരിക്കുന്ന വയനാട്ടിലെ കർഷകജനതയുടെ നട്ടെല്ലൊടിക്കുന്ന തിരുമാനമാണ് ഭൂനികുതി വർദ്ധന. എൽ.ഡി എഫ് സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ കർഷകർക്കുള്ള സമ്മാനമാണ് അഞ്ച് ഇരട്ടി വരെ നികുതി വർദ്ധിപ്പിച്ചതെന്ന് ജനം തിരിച്ചറിയണം.29 ന് എരുമത്തെരിവ് ക്യഷി ഭവനു മുന്നിൽ നിന്നാരംഭിക്കുന്ന  പ്രതിഷേധ മാർച്ചിൽ കർഷകരും നേതാക്കളും തോർത്ത് ഉടുത്ത് പാളത്തൊപ്പി അണിഞ്ഞ് ചെണ്ടകൊട്ടി പങ്കെടുക്കും. തുടർന്ന് മാനന്തവാടി വിലേജ് ഓഫീസിനു മുന്നിൽ നടക്കുന്ന ധർണ്ണ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ജോഷി സിറിയക് ഉദ്ഘാടനം ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *