October 30, 2026

മികച്ച സൺഡേ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട മാനന്തവാടി സെന്റ് ജോർജ് സൺഡേ സ്കൂളിനെ അനുമോദിച്ചു.

0
IMG-20180527-WA0034
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: മലബാർ ഭദ്രാസനത്തിലെ മികച്ച സൺഡേ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട മാനന്തവാടി സെന്റ് ജോർജ് സൺഡേ സ്കൂളിനെ എം ജെഎസ്എസ്എ മാനന്തവാടി മേഖലയും മാതൃ ഇടവകയായ മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയും ചേർന്ന് അനുമോദിച്ചു. ഭദ്രാസന ഡയറക്ടർ ടി.വി. സജീഷ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി അധ്യക്ഷത വഹിച്ചു. ജോൺ ബേബി,  ഫാ. സിനു ചാക്കോ, പൗലോസ് കുറ്റിത്തോട്ടം, ടി.വി. സുനിൽ, കെ.എം. ഷിനോജ്, പി.കെ.ഷിജു,  ബേബി മേച്ചേരി പുത്തൻപുരയിൽ, എബിൻ പി. ഏലിയാസ്, ഡീക്കൺ അനൂപ്, വി.സി. ജോസ്, ഷിജൊ സണ്ണി, വി.എം. റെജി, അന്നമ്മ കുറ്റിത്തോട്ടം, കെ.എം. സജി എന്നിവർ പ്രസംഗിച്ചു. സ്നേഹ വിരുന്നും നടന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *