May 6, 2024

കൽപ്പറ്റ നഗരസഭയിൽ 2010 – മുതൽ കോടികളുടെ അഴിമതി നടന്നതായി ഭരണ സമിതി

0
Img 20180529 123145
കൽപ്പറ്റ നഗരസഭയിൽ യു.ഡി.എഫ്. ഭരണകാലത്ത് 2010 മുതൽ 18 വരെ കോടികളുടെ അഴിമതി നടന്നതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി ഭരണ സമിതി അംഗങ്ങൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സമ്പൂർണ്ണ കുടിവെള്ള പദ്ധതിയായിട്ടുള്ള കാരാപ്പുഴ കുടിവെള്ള പദ്ധതിയിൽ മാത്രം കോടികളുടെ അഴിമതി ഉണ്ടായിട്ടുണ്ട്.  ഒരു തവണ 32 കോടി രൂപക്ക് ടെൻഡർ ചെയ്ത ജോലിക്ക് പിന്നീട് യാതൊരു ടെൻഡറുമില്ലാതെ  54 കോടി രൂപയാക്കി വർദ്ധിപ്പിച്ചു നൽകി.   കെട്ടിടങ്ങൾക്ക് അനുമതി നൽകുന്നതിലും കൈയ്യേറ്റം ഒഴിപ്പിക്കുന്നതിലും അഴിമതിയും സ്വാർത്ഥ താൽപ്പര്യങ്ങളും ഉണ്ടായിട്ടുണ്ട്. അഴിമതി രഹിതവും വികസനാധിഷ്ടിധിതവുമായ പദ്ധതികളുമായി പുതിയ ഭരണ സമിതി മുന്നോട്ടു പോകുമ്പോൾ അഴിമതി കണ്ടെത്തുമെന്ന ഭയമാണ് യു.ഡി.എഫിനെ പ്രകോപിപ്പിച്ചതെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു. ഇതിന്റെ പേരിലാണ് സി. സി. ടി. വി. വിവാദം ഉയർത്തി കൊണ്ട് വന്നത്. അഴിമതിക്കെതിരെ വിജിലൻസിൽ ഉൾപ്പെടെ  പരാതി നൽകിയിട്ടുണ്ട് എന്ന് ഇവർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *