May 6, 2024

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജനങ്ങളെ വഞ്ചിച്ചു….. അഡ്വ: എൻ.കെ.വർഗ്ഗീസ്

0
Img20180529111942
കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം വയനാട് ഡിസിസിയുടെ നിർദ്ദേശമനുസരിച്ച് ജില്ലയിലെ രൂക്ഷമായ കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരമാവശ്യപ്പെട്ടു കോൺഗ്രസ് പയ്യമ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി.    കാർഷിക മേഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളും, പാക്കേജും ആവശ്യപ്പെട്ടും, കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ജില്ലയോട് കാണിക്കുന്ന അവഗണനക്കെതിരെയും, വന്യമൃഗശല്യം പരിഹരിക്കുന്നതിനോ, കാർഷിക വിലയിടിവ് തടയുന്നതിനോ നടപടിയെടുക്കാൻ സർക്കാരുകൾ പരാജയപ്പെട്ടു. കർഷകർക്കെതിരെ ജപ്തി നടപടികൾ തുടരുകയാണ്.
വൻതോതിൽ ഭൂനികുതി വർധിപ്പിച്ച് സംസ്ഥാന സർക്കാർ കർഷകരെ വേട്ടയാടുകയാണ്. ഇതിനെതിരെ പയ്യംമ്പളളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ  നേതൃത്വത്തിൽ പയ്യമ്പള്ളി വില്ലേജ് ഓഫിസ് ലേയ്ക്ക് മാർച്ചും, ധർണ്ണയും നടത്തി. ധർണ്ണാ സമരം കെ.പി.സി.സി.എക്സിക്യൂട്ടീവ് മെമ്പർ അഡ്വ: എൻ.കെ.വർഗ്ഗീസ് ഉദ്ഘാടനം ചെയ്യ്തു. പയ്യമ്പള്ളി മണ്ഡലം പ്രസിഡണ്ട് സണ്ണി ചാലിൽ അദ്ധ്യക്ഷത വഹിച്ചു. ടി.എ.റെജി,ജേക്കബ് സെബാസ്റ്റ്യൻ, സാബു പൊന്നിയിൽ, പി.ഷംസുദ്ദീൻ, ഇളയിടം ബേബി, ജോസ് തടത്തിൽ, അശോകൻ കൊയിലേരി, ജ്യോതി പ്രസാദ്, തുണ്ടത്തിൽ വിജയൻ, ഗിരിഷ് കുമാർ എം.കെ, തടത്തിൽ ജോസ്, എൽബിൻ മാത്യു, ബെനഡിക്ട് തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *