കൽപ്പറ്റ നഗരസഭയിൽ ഭരണ സമിതിയെ നോക്കുകുത്തിയാക്കി പാർട്ടി ഭരണം നടത്തുന്നുവെന്ന് യു.ഡി.എഫ്.
കൽപ്പറ്റ നഗരസഭാ ഓഫീസിൽ സി.സി.ടി.വി ക്യാമറകൾ നീക്കം
ചെയ്തതിനെതിരെ യു.ഡി.എഫ്. കൗൺസിലർമാർ നഗരസഭാ സെക്രട്ടറിയെ
ഉപരോധിച്ച സംഭവത്തിൽ ഭരണ സമിതി
പത്രസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് യു.ഡി.എഫ്. അംഗങ്ങൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കൽപ്പറ്റ നഗരസഭയിൽ 2018 മെയ് 21-ന് ചേർന്ന കൗൺസിൽ തീരുമാനപ്രകാരം
ജനപ്രതിനിധികളുടെ മുറികളിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. ക്യാമറകൾ
പുതിയ ഓഫിസ് ബ്ലോക്കിൽ അനക്സ് മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് കൗൺസിൽ അജണ്ടയിലേക്ക് വന്നു.
. എന്നാൽ യു.ഡി.എഫ്. പാർലമെൻററി പാർട്ടി
ലീഡർ പി.പി. ആലി 2017 ഡിസംബർ 15- ലെ യോഗത്തിൽ
ആറാമത്തെ അജണ്ട
തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപിച്ചതാണ് ക്യാമറകൾ.
പുതിയ കെട്ടിടത്തിലേക്ക് പുതിയ ക്യാമറ വാങ്ങി സ്ഥാപിക്കുകയാണ്
വേണ്ടതെന്നും നിലവിലുളളത് മാറ്റാൻ പറ്റില്ല എന്ന് അഭിപ്രായപ്പെടുകയും
ഇതിനെ മുഴുവൻ കൗൺസിലർമാരും അംഗീകരിക്കുകയുമാണ്
ചെയ്തത്. എന്നാൽ 28 5.18 ന് കൗൺസിലിന്റെ മിനുട്ട്സ് കോപ്പി പ്രതിപക്ഷ
കൗൺസിലർമാർക്ക് ലഭിച്ചപ്പോൾ കൗൺസിൽ തീരുമാനത്തിന് വിപരീതമായി
'നഗരസഭാ ജനപ്രതിനിധികളുടെ മുറികളിലുള്ള ക്യാമറകൾ നീക്കം
ചെയ്യുവാനും പുതിയ ബ്ലോക്കിൽ പുതിയവ സ്ഥാപിക്കുവാനും തീരുമാനിച്ചു,
എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ജനങ്ങൾ തെരഞ്ഞെടുത്ത
ജനപ്രതിനിധികൾക്ക് ഒന്നും മറച്ചുവെക്കാനില്ലാത്തതിനാലാണ് കഴിഞ്ഞ
കൗൺസിൽ മുഴുവൻ റൂമുകളിലും ക്യാമറകൾ വെച്ചത് .ഇതിന്റെ
മോണിറ്ററിംഗ് സംവിധാനം ചെയർപേഴ്സന്റെയും സെക്രട്ടറിയുടെയും
റൂമുകളിൽ ഉണ്ട്. ഇപ്പോൾ പെട്ടന്ന് സി.സി.ടി.വി സംവിധാനംമാറ്റിയ കാര്യം
ജനങ്ങളുടെ ഇടയിൽ ചർച്ചയായപ്പോൾ ജാള്യത മറച്ചുവെക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ പുതിയ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്.
നഗരസഭക്ക് അനുവദിച്ച UIDSSMT കുടിവെള്ള പദ്ധതിക്ക് അന്നത്തെ
വേണ്ടിയാണ് ഇപ്പോഴത്തെ ഭരണ സമിതി അടിസ്ഥാന രഹിതമായ
എം.എൽ എ ശ്രയാംസ് കുമാറിന്റെ ഇടപെടലിന്റെ ഭാഗമായി രണ്ടാം യു.പി.എ. സർക്കാരാണ് ഫണ്ട് അനുവദിക്കുകയും അംഗീകാരം നൽകുകയും ചെയ്തത്.
. . 2007 ൽ 16 കോടി രൂപ കൽപ്പറ്റ നഗരസഭയുടെ കനറാ ബാങ്കിൽ ഉള്ള അക്കൗണ്ടിൽ വരികയും ചെയ്തു. ഇതിൽ 2010 വരെ
ചെലവഴിക്കാതെ ലാപ്സാവുന്ന ഘട്ടത്തിലാണ് എ.പി.ഹമിദിന്റെ നേതൃത്വത്തിൽ യു.ഡി.എഫ്. കൗൺസിൽ അധികാരത്തിൽ വന്നത്.
കുടിവെള്ള പദ്ധതിക്ക് നഗരസഭാ വിഹിതം നൽകുക എന്നത്
നഗരസഭയുടെ ബാധ്യതയാണ്. .
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടുളള
ടെണ്ടർ പ്രവർത്തിയുടെ നടത്തിപ്പ് തുടങ്ങിയവയെല്ലാം വാട്ടർ
അതോറിറ്റിയുടെ ചുമതലയാണ്. ടെണ്ടർ നടപടിയിലും
തലയാണ്. ടെണ്ടർ നടപടിയിലും പദ്ധതിയുടെ നടത്തിപ്പിലും ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടെങ്കിൽ
അന്വേഷിക്കണം എന്നു തന്നെയാണ് തങ്ങളുടെ അഭിപ്രായമെന്ന് ഇവർ പറഞ്ഞു.. നഗരസഭയ്ക്ക്
ടെണ്ടർ നടപടിയിലോ റിവൈസ് എസ്റ്റിമേറ്റ് ഉണ്ടാക്കുന്നതിലോ യാതൊരു വിധ അധികാരവുമില്ല.ജനങ്ങളുടെ ആവശ്യാനുസരണം ശുദ്ധ ജലം
എത്തിക്കുന്നതിനുള്ള നടപടികളാണ് കൗൺസിൽ സ്വീകരിച്ചത്.
സമിതിയുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയും കൊണ്ട് ലാപ്സാകാൻ
പോകുന്നു എന്ന ഘട്ടത്തിലാണ് അന്നത്തെ യു.ഡി.എഫ്. സർക്കാരിൽ സമ്മർദ്ദം
ചെലുത്തി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വകുപ്പു മന്ത്രി
പി.കെ.കുഞ്ഞാലിക്കുട്ടിയുമായി അന്നത്തെ കൗൺസിൽ നടത്തിയ
ഇടപെടലിന്റെ ഭാഗമായാണ് ഈ പദ്ധതി യാതാർത്ഥ്യമായത്. 32 കോടി
രൂപയ്ക്ക് തീരേണ്ട പദ്ധതി 54 കോടിയാവാൻ കാരണക്കാർ 2005 മുതൽ 2010
വരെ ഭരിച്ച എൽ.ഡി.എഫ്. കൗൺസിലാണ്. അതു കൊണ്ടു തന്നെ ഇതിൽ എന്തെങ്കിലും
അഴിമതി ഉണ്ടെങ്കിൽ ഇന്ന് സംസ്ഥാനം ഭരിക്കുന്ന എൽ.ഡി.എഫ്. സർക്കാരിന്റെ
ഏതന്വേഷണത്തയും സ്വാഗതം ചെയ്യുന്നുവെന്ന് ഇവർ പറഞ്ഞു.. അതേ യു.ഡി.എഫ്.
കൗൺസിലിന്റെ കാലത്താണ് 15 വർഷമായി മുടങ്ങിക്കിടക്കുന്ന ബൈപ്പാസ്
പണി പൂർത്തികരിക്കാൻ സാധിച്ചത്. ആധുനിക രീതിയിലുളള ബസ് സ്റ്റാന്റ്,
കേരളത്തിൽ തന്നെ ആദ്യമായി ആദിവാസികൾക്ക് പ്ലാറ്റ്, നഗരസഭയിലെ
മുഴുവൻ വിദ്യാലയങ്ങളുടെയും ആധുനികവൽക്കരണം, ആരോഗ്യരംഗത്ത്
മുണ്ടേരി ഹെൽത്ത് സെന്റർ, ടൗണിൽ പുതിയ ഹെൽത്ത് സെൻറർ,
വയോമിത്രം പദ്ധതി, കൽപ്പറ്റ ജനറൽ ആശുപത്രി മാറ്റി
സ്ഥാപിക്കുന്നതടക്കമുള്ള വികസന പദ്ധതികൾ, നസഭയ്ക്ക് പുതിയ ഓഫിസ്
കെട്ടിടം, എൽ.പി.ജി. ശ്മശാനം തുടങ്ങി ഒട്ടേറെ വികസന പ്രവർത്തനങ്ങൾ
നടത്താൻ കഴിഞ്ഞു. മാലിന്യ സംസ്കരണ രംഗത്ത് കേരളത്തിനു തന്നെ
മാത്യകയാവുന്ന രീതിയിലുള്ള ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ്,
ജൈവവള ഉൽപ്പാദന വിതരണ കേന്ദ്രം, ഹരിതകർമ്മ സേന.
രൂപികരിക്കുകയും അംഗങ്ങൾക്ക് വിവിധ പരിശീലനങ്ങൾ നൽകുകയും
അതിന്റെ പ്രവർത്തനങ്ങൾക്കായി വാഹനങ്ങൾ വാങ്ങുകയും
ചെയ്ത് കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് മാലിന്യ സംസ്കരണത്തിനായി രണ്ട് കോടി
29 ലക്ഷം രൂപ വകയിരുത്തി മാലിന്യ സംസ്കരണ പ്രശ്നത്തിന് ശാശ്വത
പരിഹാരം കാണാനും സാധിച്ചു.
കൽപ്പറ്റയിലെ തോടുകൾ നവീകരണത്തിൻ
തുടക്കം കുറിച്ചത് കഴിഞ്ഞ കൗൺസിലിന്റെ കാലത്താണ്. "ക്ലിൻ കൽപ്പറ്റ. ഗ്രീൻ
കൽപ്പറ്റ എന്ന കാംപെയ്ന് തുടക്കം കുറിച്ചത് ഉമൈബ മൊയ്തീൻ കുട്ടി
ചെയർപേഴ്സൺ ആയ കാലത്താണ്. യു.ഡി.എഫ്. നഗരസഭ ഭരിച്ച ഘട്ടത്തിൽ ഇങ്ങനെ
നിരവധിയായ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വേണ്ടി, നാടിന് വേണ്ടി
ചെയ്യാൻ സാധിച്ചിട്ടുണ്ട്. ആ ഭരണസമിതിയെ ജനതാദൾ കൗൺസിലർമാർ
കാലുമാറി അധികാരത്തിൽ നിന്നും താഴെ ഇറക്കി ഇപ്പോൾ ഭരണത്തിൽ
വന്നിട്ടുള്ള സനിതാ ജഗദീഷിന്റെ നേത്യത്വത്തിലുളള ഭരണസമിതിയെ
നോക്കുകുത്തിയാക്കി സി.പി.എം. പാർട്ടി ഭരണം നഗരസഭയിൽ നടപ്പാക്കാൻ
ശ്രമിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കുന്നവർക്കെതിരെ അടിസ്ഥാന
രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. UDF അന്നു നടത്തിയ
വികസന പ്രവർത്തനങ്ങളിൽ വിറളി പൂണ്ട് ഇപ്പോഴത്തെ ഭരണ സമിതി.
സംസ്ഥാന ഭരണവും എം.എൽ.എയും എല്ലാം ഉണ്ടായിട്ടും നഗരസഭയിലി
ജനങ്ങൾക്ക് വേണ്ടി ഒരു പദ്ധതിയും നടപ്പിലാക്കാൻ സാധിക്കാരത്തി
നിരാശയിലാണ് പഴയ ഭരണ സമിതിയുടെ പേരിൽ അഴിമതി ആരോപണങ്ങൾ
ഉന്നയിച്ച് തടി തപ്പാൻ ശ്രമിക്കുന്നത്. കുടിവെള്ള പദ്ധതി നിർവഹണത്തിലും
ബിൽഡിംഗ് പെർമിറ്റ് അനുവദിച്ചതിലും അഴിമതി ഉണ്ടെങ്കിൽ സംസ്ഥാന സർക്കാരിന്റെ അന്വേഷണ
സ്വാഗതം ചെയ്യുന്നു.
ഭരിക്കുന്ന പ്രതിഷേധിക്കുന്നവരെയും
അഴിമതി ചൂണ്ടിക്കാണിക്കുന്നവരെയും അന്വേഷണത്തിന്റെ പേര് പറഞ്ഞ്
ഭയപ്പെടുത്തുന്ന സമീപനമാണ് LDF സ്വീകരിക്കാറ് എന്നും ഇത്തരം നീക്കങ്ങളെ
ലീഡർ പി.പി. ആലി, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും യു.ഡി.എഫ്. പാർലമെൻററി പാർട്ടി
എ.പി.ഹമീദ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.ജെ.
ഐസക്, എന്നിവർ പറഞ്ഞു.





Leave a Reply