വന്യമൃഗശല്യത്തിൽ ജനജീവിതം ദുരിതപൂർണ്ണം.. ഹർത്താൽ ബന്ദായേക്കും.
കൽപ്പറ്റ:
കാട്ടാനയുടെ ആക്രമണത്തിൽ വയനാട്ടിലെ ബത്തേരിക്കടുത്ത് പൊൻകുഴിയിൽ പതിനൊന്നുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച നടത്തുന്ന ഹർത്താൽ ബന്ദിന് സമാനമായേക്കും. രൂക്ഷമായ വന്യമൃഗശല്യത്തിൽ പൊറുതി മുട്ടുന്ന വയനാടൻ ജനത രാഷ്ട്രീയം മറന്ന് പ്രതിഷേധിക്കാനാണ് സാധ്യത..
നൂൽപ്പുഴ പൊൻകുഴി കാട്ടു നായ്ക്കകോളനിയിലാണ് ഏറ്റവും ഒടുവിൽ വന്യമൃഗ ആക്രമണത്തിൽ മനുഷ്യ ജീവൻ നഷ്ടമായത്.. കർണാടകയിലെ മുതുമലയിൽ നിന്നും ബന്ധുവീട്ടിലെത്തിയ മഹേഷാണ് കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച രാവിലെ വനാതിർത്തിയിലൂടെ മഹേഷ് സൈക്കിളിൽ പോകുമ്പോഴാണ് സംഭവം .വടക്കനാട് നിന്ന് തുരത്തിയ കാട്ടുകൊമ്പനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും സംശയമുണ്ടന്ന് നാട്ടുകാർ പറഞ്ഞു.
വിദ്യാർത്ഥിയായ മഹേഷിന്റെ മൃതദേഹം ബത്തേരി ഗവ: താലൂക്ക് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം നടത്താൻ കൊണ്ട് പോവുന്നത് നാട്ടുകാർ തടഞ്ഞു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഡി.എഫ്.ഒ.യെയും നാട്ടുകാർ തടഞ്ഞ് വെച്ചു.നാട്ടുകാർ അനുഭവിച്ച് വരുന്ന 6 രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യപ്പെട്ട് വടക്കനാട് ഗ്രാമസംരംക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന രണ്ടാം ഘട്ട സമരത്തിൽ കഴിഞ്ഞ പതിനൊന്ന് ദിവസമായി സ്ത്രീകൾ സത്യാഗ്രഹത്തിലാണ്. .ഇതിനിടെ വടക്കനാട് പ്രദേശത്ത് ഇന്നലെ രാത്രിയിറങ്ങിയ കാട്ടാനകൾ വൻതോതിൽ കൃഷി നശിപ്പിച്ചു. കാട്ടു കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു' .സി .പി .എമ്മിന്റെ നേതൃത്വത്തിൽ മറ്റൊരു വിഭാഗം ജനങ്ങൾ ഡി.എഫ്.ഒ.യുടെ ഓഫീസും ഉപരോധിച്ചു. വയനാട് ജില്ലയില്‍ ഇന്ന് യു.ഡി.എഫും ,ബി.ജെ.പി.യും ഹര്‍ത്താല്‍ നടത്തും.. ബത്തേരിക്കടുത്ത് പൊന്‍കുഴിയില്‍ പതിനൊന്ന് വയസ്സുകാരനെ ചവിട്ടിക്കൊന്ന വടക്കനാട്ടെ കാട്ടുകൊമ്പനെ മയക്കുവെടിവെച്ച് പിടികൂടണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ സി.പി വർഗീസ് , കണ്‍വീനര്‍ പി.പി.എ കരീം എന്നിവര്‍ അറിയിച്ചു. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് ഹര്‍ത്താല്‍. നോമ്പുതുറ കണക്കിലെടുത്താണ് ഹര്‍ത്താല്‍ 4 മണി വരെയാക്കിയത്.
വയനാട്ടില്‍ ബിജെപിയും ഹര്‍ത്താല്‍ നടത്തുമെന്ന് അറിയിച്ചു. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ബി.ജെ.പി.യുടെ ഹർത്താൽ. പാല്‍, പത്രം, എമര്‍ജന്‍സി സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അറിയിച്ചു.
ബത്തേരിയില്‍ 11 വയസ്സുകാരനെ ആന ചവിട്ടികൊന്നതിലും വടക്കനാട് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് ബി.ജെ.പി. ഹര്‍ത്താല്‍.





Leave a Reply