May 30, 2026

എ.ഐ.ടി.യു.സി പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് മാർച്ച് നടത്തി

0
FB_IMG_1527776617068
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി താലുക്കിലെ തകർന്ന റോഡുകൾ ഗതഗാതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി പിഡബ്ല്യുഡി ഓഫിസിലേക്ക്. മാർച്ച് നടത്തി..കാലവർഷം എത്തിയിട്ടും മാനന്തവാടി താലുക്കിലെ പ്രധാനപ്പെട്ട റോഡുകളിലെ നിർമ്മാണം പ്രവർത്തനങ്ങൾ പുർത്തിയായിട്ടില്ല. തലശ്ശേരി റോഡ്, നിരവിൽപുഴറോഡ്, ചുട്ടക്കടവ് മുതിരേരി യവനാർകുളം റോഡ്, പാണ്ടിക്കടവ് കല്ലോടി റോഡുകളിൽ കാൽനട യാത്രയ്ക്ക് പോലും കഴിയത്തവിധം തകർന്ന് കിടക്കുയാണ്. മാനന്തവാടി ടൗണിൽ പോലും യാത്ര ചെയ്യാൻ കഴിയത്ത സ്ഥിതിയാണ് നിലവിലുള്ളത്. റോഡുകളുടെ നിർമ്മാണം മാസങ്ങൾ മുമ്പ് ആരംഭിച്ചെങ്കിലും പണി പുർത്തിയായിട്ടില്ല. അധ്യയന വർഷ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പൊതുമരമത്ത് വകുപ്പിന്റെ അവഗണന തുടരുന്നത്.റോഡിന്റെ അറ്റകുറ്റപണി അടിയന്തമായി പുർത്തിയക്കിയില്ലങ്കിൽ അനിശ്ചതകാല സമരം ആരംഭിക്കുമെന്ന് എഐടിയുസി മുന്നറിയിപ്പ് നൽകി. കെ.സജീവൻ അധ്യക്ഷത വഹിച്ചു. ഇ.ജെ.ബാബു ഉദ്ഘാടനം ചെയ്തു.  അസ്സിസ്കോട്ടയിൽ വി.കെ.ശശിധരൻ, രജിത്ത്കമ്മന, ടി.നാണു. കെ പി .വിജയൻ, എം.ബാലകൃഷ്ണൻ, ദിനേശ്ബാബു, എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *