April 26, 2024

സ്വദേശ് ദർശൻ തീർത്ഥാടന ടൂറിസം പദ്ധതിയിൽ ജില്ലയിൽ നിന്നും മൂന്ന് ആരാധനാലയങ്ങൾ

0
Fb Img 1527774771888
കേന്ദ്ര സർക്കാർ സ്വദേശ് ദർശൻ തീർത്ഥാടന ടൂറിസം പദ്ധതിയിൽ ജില്ലയിൽ നിന്നും മൂന്ന് ആരാധനാലയങ്ങൾ. മാനന്തവാടി വള്ളിയൂർക്കാവ്, പള്ളികുന്ന് ലൂർദ്ദ് മാതാ ദേവാലയം, കോറോം ജുമാ മസ്ജിദ് എന്നീ ആരാധനാലയമാണ് പട്ടികയിൽ ഇടം നേടിയത്.പദ്ധതി വിലയിരുന്നതിന്റെ ഭാഗമായി കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ജോമോൻ ജോബ് ആരാധനാലയങ്ങളിൽ സന്ദർശനം നടത്തി.
തീർത്ഥാടന ടൂറിസം പദ്ധതിയിൽ ജില്ലയിലെ മൂന്ന് ആരാധനാലയങ്ങൾ പട്ടികയിൽ ഇടം നേടിയതോടെ ഇവിടങ്ങളിലെ ആരാധനാലയങ്ങളുമായി ബദ്ധപ്പെട്ട് ഭൗതിക സാഹചര്യങ്ങൾ മെച്ചപെടുത്താൻ സാമ്പത്തിക സഹായം ലഭിക്കും. വയനാടിന്റെ ദേശീയോത്സവമായ മാനന്തവാടിവള്ളിയൂർക്കാവ് ക്ഷേത്രം, പ്രമുഖ തീർത്ഥാടന കേന്ദ്രമായ പള്ളിക്കുന്ന് ലൂർദ്ദ് മാതാ ദേവാലയം, പതിറ്റാണ്ടുകളുടെ പാരമ്പര്യം ഉള്ള കോറോം ജുമാ മസ്ജിദ് എന്നിവയാണ് പദ്ധതിയിൽ ഇടം നേടിയത്.പദ്ധതിയിൽ ഇടം നേടിയതോടെ ഈ ആരാധനാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് സ്വദേശ് ദർശൻ പദ്ധതിയിൽ നിന്നും തുക ലഭിക്കും. പദ്ധതി വിലയിരുത്തലിന്റെ ഭാഗമായി കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അൽഫോൺസ കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ജോമോൻ ജോബും സംഘവും ആരാധനാലയങ്ങളിൽ സന്ദർശനം നടത്തുകയും നടത്തേണ്ട അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് വിലയിരുത്തി. ബി.ജെ.പി.ജില്ലാ നേതൃത്വത്തിന്റെ നിവേദനത്തിന്റെ ഭാഗമായാണ് പദ്ധതിയിൽ ജില്ലയിലെ മൂന്ന് ആരാധനാലയങ്ങൾ ഇടം നേടിയതെന്ന് ജോമോൻ ജോബ് പറഞ്ഞു.
സ്വദേശ് ദർശൻ പദ്ധതിയിൽ ഇടം നേടിയതോടെ ജില്ലയിലെ മൂന്ന് ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് പദ്ധതി ഗുണകരമാവും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *