April 26, 2024

‘നിറവിന്റെ പത്താണ്ട്’ റേഡിയോ മാറ്റൊലി 10 ാം വയസ്സിലേക്ക്

0
Images
'

2009 ജൂൺ  1 ന് പ്രക്ഷേപണം ആരംഭിച്ച സാമൂഹിക റേഡിയോ മാറ്റൊലി പ്രക്ഷേപണത്തിന്റെ 10 ാം വര്‍ഷത്തിലേക്ക് കടക്കുന്നു.. വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ മാധ്യമസംരംഭമായ മാറ്റൊലി 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് 4 മണിക്കൂര്‍ പ്രക്ഷേപണവുമായാണ് ആരംഭിച്ചത്. വയനാട്ടിലെ ഏക റേഡിയോ എന്ന  നിലയില്‍ വയനാടന്‍ ജനതയുടെ ദൈനംദിന ജീവിതത്തിലും വളര്‍ച്ചയിലും വ്യക്തമായ സ്വാധീനം ചെലുത്താന്‍ മാറ്റൊലിക്ക് സാധിച്ചി'ുണ്ട്. കാര്‍ഷിക ആദിവാസി മേഖലകള്‍ക്ക് ഊല്‍ നല്‍കി വികസനോന്മുഖ പാതയില്‍ അവരെ നയിക്കുക എതായിരുു മാറ്റൊലിയുടെ പ്രവര്‍ത്തന ലക്ഷ്യം. പ്രക്ഷേപണം പിീട് 6 മണിക്കൂറായും തുടര്‍് 9,16,17,20 മണിക്കൂറുകളായും വര്‍ദ്ധിപ്പിച്ചു. സ്ത്രീ ശാക്തീകരണം, ആരോഗ്യം, വയനാടിന്റെ വിവിധ സാമൂഹിക സാംസ്‌കാരിക വിഷയങ്ങള്‍, കു'ികളുടെ അവകാശങ്ങള്‍, കായികം, വിനോദം തുടങ്ങിയവയും മാറ്റൊലി പരിപാടികള്‍ക്ക് വിഷയമായി. 

വയനാ'ിലെ വ്യത്യസ്ത മത രാഷ്ട്രീയ വിഭാഗങ്ങളില്‍പ്പെ' ആളുകളെ സാമൂഹ്യനന്മക്കായി ഒരുമിപ്പിക്കാന്‍ സാധിച്ചു എതാണ് മാറ്റൊലിയുടെ നേ'ം.  വയനാടന്‍ ജനതക്കായി അവരുടെ സാമൂഹിക പുരോഗതിക്കായി – പരാതികളില്ലാതെ വിവാദങ്ങളില്ലാതെ – കഴിഞ്ഞ 9 വര്‍ഷങ്ങള്‍ നിലകൊണ്ട് വയനാടിന്റെ സ്വന്തം റേഡിയോ ആയി മാറ്റൊലി മാറിയിരിക്കുു.

മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുടേം രക്ഷാധികാരിയായും വികാരി ജനറാള്‍ ഡോ. അബ്രഹാം നെല്ലിക്കല്‍ ചെയര്‍മാനുമായും സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രഗത്ഭരായ അംഗങ്ങളുമടങ്ങിയ മാനേജിംഗ് കമ്മിറ്റിയാണ് മാറ്റൊലിയെ നയിക്കുത്. ആരംഭം മുതല്‍ 7 വര്‍ഷം സ്റ്റേഷന്‍ ഡയറക്ടറായിരു ഡോ. ഫാ. തോമസ് ജോസഫ് തേരകം അസി. ഡയക്ടര്‍മാരായിരു ഫാ. ജെയ്‌സ് ചെ'്യാശ്ശേരി, ഫാ. സന്തോഷ് കാവുങ്കല്‍, പ്രോഗ്രാം കോര്‍ഡിനേറ്ററായിരു ശ്രീ. ജോസ് സെബാസ്റ്റ്യന്‍ എിവര്‍ മാറ്റൊലിയുടെ വളര്‍ച്ചക്ക് നല്‍കിയ സേവനം അമൂല്യമാണ്. തുടര്‍് സ്റ്റേഷന്‍ ഡയറക്ടറായി വ ഫാ. സെബാസ്റ്റ്യന്‍ പുത്തേന്‍ മാറ്റൊലിക്കൂ'ങ്ങള്‍ രൂപീകരിച്ച് ഒരു ജനകീയ മുഖം മാറ്റൊലിക്ക് നല്‍കി.

നിലവില്‍ സ്റ്റേഷന്‍ ഡയറക്ടറായ ഫാ. ബിജോ കറുകപ്പിളളിയുടെ നേതൃത്വത്തില്‍ 18 ജീവനക്കാരും 100 ഓളം സദ്ധ പ്രവര്‍ത്തകരും 2 ലക്ഷം ശ്രോതാക്കളും മാറ്റൊലി പ്രവര്‍ത്തനങ്ങള്‍ക്ക് ജീവന്‍ നല്‍കുു. 60 വ്യത്യസ്ത പ്രോഗ്രാമുകളും 20 മണിക്കൂര്‍ പ്രക്ഷേപണവുമാണ് ഇപ്പോഴുളളത്.

ആദിവാസി ഭാഷയില്‍ അവര്‍ ത െതയ്യാറാക്കു പരിപാടികള്‍ എല്ലാദിവസവും പ്രക്ഷേപണം ചെയ്യു കേരളത്തിലെ ഏക മീഡിയയാണ് റേഡിയോ മാറ്റൊലി. നാളിതുവരെ സഹായിച്ച സഹകരിച്ച വയനാട്ടിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥ ഭരണ നേതൃത്വങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി. 10 ാം വര്‍ഷത്തിലെ മാറ്റൊലി പ്രവര്‍ത്തനങ്ങള്‍ക്ക് സാന്നിദ്ധ്യവും സഹായവും പ്രതീക്ഷിക്കുകയാണന്ന് ഭാരവാഹികൾ പറഞ്ഞു.
നിറവിന്റെ പത്താണ്ട് – പത്താം വാര്‍ഷികാഘോഷ  ഉദ്ഘാടനം ജൂൺ  2 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ദ്വാരക റേഡിയോ മാറ്റൊലി നിലയത്തില്‍ വെച്ച് ജില്ലാ കളക്ടര്‍ നിര്‍വ്വഹിക്കും. മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ മോ. അബ്രഹാം നെല്ലിക്കല്‍ അദ്ധ്യക്ഷത വഹിക്കു യോഗത്തില്‍ ശുചിത്വമിഷന്‍ ഡയറക്ടര്‍ ശ്രീ. സി.വി. ജോയി മുഖ്യാതിഥി ആയിരിക്കും.


സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ. ബിജോ കറുകപ്പിളളി, ഷാജു പി. ജെയിംസ്, റെനീഷ് ആര്യപ്പിളളില്‍ എിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


പത്താം വര്‍ഷ പ്രവര്‍ത്തന പദ്ധതികള്‍

1.    24 മണിക്കൂര്‍ പ്രക്ഷേപണം
2.    വിവിധ സര്‍ക്കാര്‍ വകുപ്പുകളെ കുറിച്ച് പ്രത്യേക പരിപാടി. 
3.    എന്റെ മാറ്റൊലി – റേഡിയോ മാറ്റൊലിയെ കുറിച്ചുളള ശ്രോതാക്കളുടെ അനുഭവം എല്ലാ ദിവസവും
4.    മാറ്റൊലി ഗ്രാമം – 10 മാറ്റൊലി ഗ്രാമങ്ങള്‍.
5.    സ്‌കൂളുകളില്‍ മാറ്റൊലി ക്ലബ്ബുകള്‍ രൂപീകരിച്ച് പ്രത്യേക പ്രവര്‍ത്തന പദ്ധതികള്‍
6.    കിടപ്പ് രോഗികള്‍ക്കും നിര്‍ദ്ധനര്‍ക്കും സൗജന്യ റേഡിയോ സെറ്റ് വിതരണം
7.    കോളജുകളില്‍ ബോധവത്കരണ പരിപാടികളും ടോക്ക് ഷോ, മ്യൂസിക്കല്‍ ഷോ
8.    വിവിധ മത്സര പരിപാടികള്‍
9.    വയനാടന്‍ ഗോത്രവിഭാഗങ്ങളുടെ പഴമയും തനിമയും തേടിയുളള യാത്ര
10.    സ്മൃതി 2018 – റേഡിയോ മാറ്റൊലിയുടെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊളളിച്ചുളള സുവനീര്‍ 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *