September 2, 2026

ഗിന്നസ് ലോക റെക്കോർഡിൽ പങ്കാളിയായി ജിൻസ് ഫാന്റസി മടങ്ങിയെത്തി.

0
IMG-20180608-WA0196
By ന്യൂസ് വയനാട് ബ്യൂറോ
 ഗിന്നസ് ലോക റെക്കോർഡിൽ പങ്കാളിയായി മലയാളി സംഘം മടങ്ങിയെത്തി.
കൽപ്പറ്റ: പരിസ്ഥിതിക്ക് വേണ്ടി നിറക്കൂട്ടുകളുമായി ഒരു ലോക റെക്കോർഡ്. അതിൽ പങ്കാളിയായി ഒരു വയനാട്ടുകാരനും .മാനന്തവാടി സ്വദേശി ജിൻസ് ഫാന്റസിയാണ് ഡൽഹിയിൽ കഴിഞ്ഞ ദിവസം ലോക നേട്ടത്തിൽ പങ്കാളിയായ വയനാട്ടുകാരൻ. പരിസ്ഥിതി ദിനത്തിൽ ഡൽഹി ശിവാജി സ്റ്റേഡിയത്തിലാണ് മലയാളികൾ ഉൾപ്പെടെയുള്ള 1145 കലാകാരൻമാർ പ്രകൃതിക്ക് വേണ്ടി നിറക്കൂട്ടൊരുക്കിയത്. ഗിന്നസ് ലോക റെക്കോർഡ് മറികടക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹി ആസ്ഥാനമായ കലാകാർ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. മുമ്പ് ചൈനയിൽ 739 കലാകാരൻ മാർ ചേർന്ന് ക്യാൻവാസിൽ ചിത്രം വരച്ച താ യി രു ന്നു നിലവിലുള്ള ഗിന്നസ് ലോക റെക്കോർഡ് .
  പ്രകൃതി സംരക്ഷണത്തെ ബോധവൽക്കരണ മായിരുന്നു മറ്റൊരു ലക്ഷ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാ കാരൻമാർക്കൊപ്പം  കേരളത്തിൽ നാല് പേർ പങ്കെടുത്തു. കോഴിക്കോട് അത്തോളി സ്വദേശി വി.എം. ജിജുലാൽ , കണ്ണൂർ സ്വദേശി രാജ്ബൽറാം, കതിരൂർ സ്വദേശി ബാലകൃഷ്ണൻ എന്നിവരാണ് ജിൻസിനൊപ്പമുണ്ടായിരുന്ന മറ്റ് മലയാളികൾ.
   കലാകാരൻമാർ വരച്ച ഈ ചിത്രങ്ങൾ പിന്നീട് പ്രദർശിപ്പിക്കുമെന്ന് കലാ കാർ ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *