മഴ കുറഞ്ഞെങ്കിലും 21 സ്ഥലങ്ങളിൽ 1537 പേർ ദുരിതാശ്വാസ ക്യാമ്പിൽ
ഇന്നലെ രാത്രി 8 മണി വരെയുള്ള 24 മണിക്കൂറിനുള്ളിൽ 114 മില്ലിമീറ്റർ മഴയാണ് വയനാട്ടിൽ പെയ്തത്. ഇതിനെത്തുടർന്ന് ജില്ലയിലെ പുഴകളിലും തോടുകളിലുമെല്ലാം വെള്ളം ഉയർന്നു.
ജില്ലാ കലക്റ്ററുടെ നേതൃത്വത്തിൽ ദുരന്തനിവാരണ സംവിധാനം കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയതിലൂടെ ആളപായം ഇല്ലാതെ ദുരന്ത ബാധിതരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിച്ചു.
1537 പേരെ വിവിധ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തുകയും 21 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭക്ഷണവും വൈദ്യസഹായവും ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ക്യാമ്പുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. സബ് കലക്റ്ററും ഡെപ്യൂട്ടി കലക്റ്റർമ്മാരും ഉൾപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥർ ദുരിതാശ്വാസ ക്യാമ്പുകളുടെ മേൽനോട്ടം വഹിക്കുന്നു.
ദുരന്ത സാധ്യതകൾ തടയുന്നതിനായി ജില്ലയിലെ മുഴുവൻ ക്വാറികളുടെയും പ്രവർത്തനം നിർത്തിവെപ്പിച്ചിട്ടുണ്ട്. മൈസൂരു കലക്റ്ററുമായി ബന്ധപ്പെട്ട് കർണ്ണാടകയിലെ ബീച്ചനഹള്ളിയിലുള്ള കബനി ഡാമിന്റെ ഷട്ടറുകൾ താഴ്ത്തി ജലനിരപ്പ് കുറച്ചിട്ടുണ്ട്. ഇത് ജില്ലയിലെ പുഴകളിലെയും തോടുകളിലെയും ജലനിരപ്പ് താഴാൻ ഇടയാക്കി..
ജില്ലയിൽ നിലവിൽ സാഹചര്യങ്ങൾ പൂർണ്ണമായും നിയന്ത്രണത്തിലാണ്. എങ്കിലും ഡാമുകൾ, പുഴകൾ, തോടുകൾ, മലവെള്ളപ്പാച്ചിലുകൾ, വെള്ളക്കെട്ടുകൾ എന്നിവയിൽ ഇറങ്ങരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകൾ ജില്ലയിലുണ്ട്. ഏതൊരു അടിയന്തിര സാഹചര്യത്തിലും ഈ കണ്ട്രോൾ റൂമുകളെ ബന്ധപ്പെടാവുന്നതാണ്. ദുരന്ത നിവാരണത്തിനായി നമുക്ക് ഒരുമിച്ച് കൈകൾ കോർക്കാം.
താലൂക്ക് കണ്ട്രോൾ റൂമുകൾ:
സുൽത്താൻ ബത്തേരി. 04936 220296
മാനന്തവാടി: 04935 240231
വൈത്തിരി: 04936 255229
കെ.എസ്.ഇ.ബി. കണ്ട്രോൾ റൂം:
1912
04936 202398
ജില്ലാ എമർജ്ജൻസി ഓപറേറ്റിംഗ് സെന്റർ:
1077
04936 204151 (from BSNL only)
9207985027
തഹസിൽദാർ:
സു. ബത്തേരി : 9447097707
മാനന്തവാടി : 9447097704
വൈത്തിരി : 9447097705





Leave a Reply