August 10, 2026

മണ്ണിടിഞ്ഞു വീണു പരിക്കേറ്റ സ്ത്രീകളിൽ ഒരാൾ മരിച്ചു.

0
IMG-20180616-WA0020
By ന്യൂസ് വയനാട് ബ്യൂറോ
 
 പൊഴുതന ആറാം മൈലിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു പരിക്കേറ്റ സ്ത്രീകളിൽ ഒരാൾ മരിച്ചു. ആറാം മൈലിൽ അച്ചൂർ വീട്ടിൽ കുഞ്ഞാമിന(75 )യാണ് മരണപ്പെട്ടത്. കനത്ത മഴയിൽ വ്യാഴാഴ്ച ഉച്ചയോടെ ഇവരുടെ വീടിന്റെ അടുക്കള ഭാഗത്തേക്ക് മണ്ണിടിഞ്ഞു വീണു കുഞ്ഞാമിനയും മരുമകൾ ഫാത്തിമ(35)യും മണ്ണിനടിയിൽ  പെടുകയായിരുന്നു.. നാട്ടുകാർ ഇവരെ പുറത്തെടുത്ത് ആശുപത്രിയെലെത്തിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് കുഞ്ഞാമിന മരണപ്പെട്ടത്. മേപ്പടിയിലെ  സ്വാകാര്യ മെഡിക്കൽ കേളേജ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *