April 28, 2026

വികാസ് പീഡിയ കരിയർ ഗൈഡൻസ് സെമിനാർ നടത്തി

0
IMG-20180621-WA0118
By ന്യൂസ് വയനാട് ബ്യൂറോ
 വികാസ് പീഡിയ  കരിയർ ഗൈഡൻസ് ശില്പശാല നടത്തി.
ബത്തേരി: കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐ.ടി. മന്ത്രാലയത്തിന് കീഴിലെ വിജ്ഞാന പോർട്ടലായ വികാസ് പീഡിയ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ബത്തേരി സ്റ്റഡി വെൽ ഹാളിൽ കരിയർ ഗൈഡൻസ്  സെമിനാർ നടത്തി. ഇതോടനുബന്ധിച്ച് നടന്ന എജു ഫെസ്റ്റിൽ അന്താരാഷ്ട്ര മോട്ടിവേഷൻ ട്രെയ്നർ എ. ഹുസൈൻ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നടത്തി.  വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി. ഷിബു പരിപാടി ഉദ്ഘാടനം ചെയ്തു.  സ്റ്റഡി വെൽ ഇന്ത്യ  ആൻറ് എബ്രോഡ് മാനേജിംഗ് ഡയറക്ടർ കെ. വിനോദ് അധ്യക്ഷത വഹിച്ചു. ഐ.എസ്. ആർ. എഫ്. ഡയറക്ടർ ഇജാസ് മുഖ്യ പ്രഭാഷണം നടത്തി. നിഷ വിനോദ് ,  കെസിയ  സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *