ജില്ലാ സ്റ്റേഡിയം എട്ട് ലൈൻ ട്രാക്കാക്കണമെന്ന് ഒളിമ്പ്യൻ ഒ.പി. ജെയ്ഷ
"കേരളാ ഗവൺമെന്റിന്റെ ബജറ്റ് പ്രഖ്യാപനത്തിലൂടെ ജില്ലാ സ്റ്റേഡിയം എന്ന വയനാട് ജില്ലക്കാരുടെ എന്നത്തെയും സ്വപനം പൂവണിയാൻ പോവുകയാണ്. പക്ഷെ നിർഭാഗ്യം എന്ന് പറയട്ടെ ഒരു ജില്ലാ മീറ്റുകൾ പോലും നടത്താൻ യോഗ്യമല്ലാത്ത രീതിയിൽ ഈ സ്റ്റേഡിയത്തെ കൊണ്ടത്തിക്കുന്നത് കേരളാ കായിക മന്ദ്രാലയത്തിന്റെ പരാജയമായി ഞാൻ കാണുന്നു.18.67 കോടി രൂപ മുടക്കി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഈ സേറ്റേഡിയത്തിൽ 2 ലൈൻ കൂടി ഇടുന്നതോടെ (8 ലൈൻ ഫുൾ ട്രാക്ക്) അന്താരാഷ്ട്ര നിലവാരമുള്ള ഒരു ട്രാക്കായി മാറും എന്നത് അതികൃതർ മനസിലാക്കണം. ഇപ്പോൾ നിർമ്മിക്കുന്ന ഈ ട്രാക്കിൽ ഒരു മത്സരം പോലും നടത്താൻ സാധിക്കില്ല എന്നത് കയിക മന്ത്രിയുടെ ശ്രദ്ധയിൽ പെടേണ്ട ഒരു കാര്യമാണ് .26900 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വി.ഐ.പി ലോഞ്ചിനെക്കാളും മാധ്യമ പ്രവർത്തകർക്കും മറ്റുള്ളവർക്കും ഉള്ള ഓഫീസ് മുറികളെക്കാളും ആവശ്യം 2 ലൈൻ കൂടെ അനുവദിച്ച് അത് കായിക മേഖലയ്ക്ക് ഉപകാരപ്രദമായ രീതിയിൽ നിർമ്മിക്കുക എന്നതാണ് . കൈ വിരളുകളിൽ എണ്ണാൻ മാത്രമേ ഉള്ളു ഇന്ന് കേരളത്തിൽ സിന്തറ്റിക്ക് ട്രാക്കുകൾ. . ഒരു പക്ഷേ ഈ 'സ്റ്റേഡിയത്തിന്റെ പൂർത്തീകരണം കഴിയുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും നല്ല ഹൈ ആൽറ്റിറ്റുഡ് ട്രയിനീങ് സെന്ററായി ഇതിനെ മാറ്റാൻ കഴിയും.ഊട്ടിയിലും മറ്റ് സ്ഥലങ്ങളിലും പോയി പ്രൈവറ്റ് സ്കൂൾക്ക് പൈസ നൽകി അവരുടെ ട്രാക്കുകൾ ഉപയോഗിക്കുകയാണ് ഇന്ന് നാഷണൽ ക്യാമ്പ് ചെയുന്നത്. പക്ഷെ വയനാട് ജില്ലയിൽ ഈ സ്റ്റേഡിയം വരുമ്പോൾ ഇന്ത്യയിലെ മധ്യദുര ദീർഘദൂര ഓട്ടക്കാർക്ക് അത് ഉപകാരപ്രദമാകും. വയനാട് ജില്ലയുടെ കായിക നിലവാരം ഒന്നു കൂടെ മെച്ചപ്പെടും .ഇനിയും ഇത് ശ്രദ്ധിക്കപ്പെട്ടിലെങ്കിൽ ഇത് ബജറ്റ് ദുരുപയോഗപേടുത്തുന്നു എന്നേ പറയാൻ പറ്റു.ഇത് വയനാട് ജില്ലാ സേ്പോർസ് കൗൺസിൽ ഗവൺമെന്റിന്റെ ശ്രദ്ധയിൽ പെടുത്തും എന്ന് കരുതുന്നു."





Leave a Reply