July 14, 2026

മോഷ്ടിച്ച കാറുമായി കമിതാക്കൾ അപകടമുണ്ടാക്കി: മുങ്ങിയ പ്രതികൾ പോലീസ് പിടിയിലായി.

0
By ന്യൂസ് വയനാട് ബ്യൂറോ
മോഷ്ടിച്ച കാറുമായി യുവാവും
യുവതിയും ചേർന്ന്  രണ്ട് ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു. ബൈക്ക് യാത്രക്കാർക്ക് പരിക്ക്. കമിതാക്കൾ പോലീസ് പിടിയിലായി.
ഇന്ന് രാവിലെ പത്ത് മണിയോടെ കുഴിനിലം ടൗണില്‍ വെച്ചാണ് ബൈക്ക് യാത്രികരായ രണ്ട് പേരെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിച്ചത്. ബൈക്കുകളിലുണ്ടായിരുന്ന അഭിജിത്ത്, സാജു എന്നിവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് തലപ്പുഴ 44 ല്‍ വെച്ച് പിടികൂടിയെങ്കിലും കാറിലുണ്ടായിരുന്ന യുവാവും, യുവതിയും ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് വ്യാപക തെരച്ചില്‍ നടത്തുകയും പരിസരത്തെ വീടിന് സമീപത്ത് നിന്നും ഇരുവരേയും തന്ത്രപൂര്‍വ്വം പിടികൂടുകയുമായിരുന്നു. 
പിന്നീട്  തലപ്പുഴ പോലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലില്‍ കാര്‍ കളമശ്ശേരി സ്വദേശിയായ ഒരു പ്രൊഫസറിന്റെ ആണെന്നും അവിടുത്തെ മുന്‍ ജീവനക്കാരനായ യുവാവ് കാര്‍ രണ്ടാഴ്ച മുമ്പ് മോഷ്ടിച്ചതാണെന്നും ബോധ്യപ്പെട്ടു. 24 കാരനായ യുവാവ് 27 കാരിയും അഞ്ച് വയസ്സുള്ള മകനുമുള്ള ഇരിട്ടി സ്വദേശിനിയായ യുവതിയുമായി ഒരുമിച്ചാണ് മോഷണം നടത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *