അറുപതാണ്ടിന്റെ നിറവില്‍ കമ്മന സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയം: വജ്ര ജൂബിലിക്ക് തുടക്കമായി
1959ല്‍ കമ്മന കേന്ദ്രമായി തിരുവല്ല രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച മലങ്കര കത്തോലിക്കാ സഭയുടെ കമ്മന സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയം
ആത്മീയ ശുശ്രൂഷയുടെ 60 വര്‍ഷങ്ങള്‍ പിന്നിടുന്നു. തിരുവല്ല രൂപതയുടെ മെത്രാനായിരുന്ന
സഖറിയാസ് മാര്‍ അത്തനാസിയോസ് തിരുമേനി രൂപതയുടെ പ്രവര്‍ത്തനം മലബാര്‍ പ്രദേശത്ത് വ്യപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മാനന്തവാടി കമ്മന പ്രദേശത്ത് ഈ മലങ്കര കത്തോലിക്കാ ദേവാലയം സ്ഥാപിക്കുന്നത്. തിരുവല്ല രൂപതയില്‍നിന്നുളള ഫാ. നേര്യംപറമ്പിലായിരുന്നു പ്രഥമ വികാരി. മലബാറിലേക്ക് കുടിയേറിയ ക്രൈസ്തവ വിശ്വാസികള്‍ക്ക് ഒരുമിച്ചു കൂടുവാനും അവരുടെ ആത്മീയ ശുശ്രുഷകള്‍ നടത്തുവാനുമുളള കേന്ദ്രമായിരുന്ന ഈ ദേവാലയം . ഇപ്പോഴുളള ആറാംമൈല്‍ മൊക്കത്ത് നിന്ന് മാനാഞ്ചിറ- കമ്മന റോഡ്, കമ്മന സൗഹൃദ വായനശാല എന്നിവയുടെ നിര്‍മ്മാണമെല്ലാം അഞ്ച് പതിറ്റാണ്ടിനപ്പുറുമുളള ഇടവക കൂട്ടായ്മയുടെ അസ്തമിക്കാത്ത അടയാളങ്ങളാണ്. ബത്തേരി രൂപത നിലവില്‍ വന്നപ്പോള്‍ ദേവാലയം.ബത്തേരി രൂപതയുടെ ഭാഗമായി.
ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങളാണ് ഇടവക വികാരി ഫാ.ജെയിംസ് മലേപമ്പിലിന്റെ നേതൃത്വത്തില്‍ ഇടവക സമൂഹം നടത്തുന്നത്. വി. തോശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് ജൂബിലിയുടെ ഉദ്ഘാടനം മാനന്തവാടി പ്രോട്ടോ വികാരി ഫാ. ലൂക്കോസ് പളളിപടിഞ്ഞാറ്റേതില്‍ നിര്‍വ്വഹിച്ചു. ഇടവക വികാരി ഫാ. ജെയിംസ് മലേപറമ്പില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഇടവകയിലെ കുടുംബങ്ങളെ ആദരിക്കുകയും, വിദ്യാര്‍ത്ഥികള്‍ക്കുളള പഠനസഹായവും വിതരണം ചെയ്തു. പരിപാടികള്‍ക്ക് തങ്കച്ചന്‍ ഇലവുങ്കല്‍, സാല്‍വിന്‍ നാരേക്കാട്ട് മറ്റ് കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി.





Leave a Reply