September 3, 2026

ഇരട്ട കൊലപാതകം: ജനങ്ങളുടെ ആശങ്കയകറ്റാൻ പോലീസ് നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്

0
IMG-20180707-WA0184
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: യുവദമ്പതികൾ കിടപ്പുമുറിയിൽ വെട്ടേറ്റ് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് കോൺഗ്രസ് നേതാക്കൾ .സംഭവത്തിന് ശേഷം ജനങ്ങളാകെ ഭീതിയിലും ആശങ്കയിലുമാണ്. പ്രതികളെ ഉടൻ പിടികൂടി ജനങ്ങളിലെ സംശയങ്ങളും ദുരൂഹതകളും അവസാനിപ്പിക്കാൻ പോലീസ് നടപടി ഊർജ്ജിതമാക്കണമെന്ന് ഉമ്മറിന്റെ വീട് സന്ദർശിച്ച എ.ഐ. സി.സി അംഗവും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മിയും  ഡി.സി .സി . പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ..എയും ആവശ്യപ്പെട്ടു. ഇരുവരും മറ്റ്  കോൺഗ്രസ് നേതാക്കളും ഉമ്മറിന്റെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.കെ.കെ. അബ്രാഹം,  കോൺഗ്രസ്  തൊണ്ടർനാട്  മണ്ഡലം പ്രസിഡണ്ട് എസ്.എം. പ്രമോദ്, ബ്ലോക്ക് സെക്രട്ടറി പി.എം. ടോമി , പി.ഉസ്മാൻ , എം.ആർ. കുഞ്ഞിക്കണ്ണൻ, കെ.ടി.മാത്യൂ, ടി.ജെ. മാത്യു, ജോഷി തൂമുള്ളിൽ തുടങ്ങിയവരും നേതാക്കളോടൊപ്പമുണ്ടായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *