October 4, 2026

മുത്തങ്ങയിൽ ബസ് യാത്രക്കാരനിൽ നിന്ന് സ്വർണ്ണം പിടികൂടി.

0
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ ചെക്ക് പോസ്റ്റിൽ  ബസ് യാത്രക്കാരനിൽ നിന്ന് കുഴമ്പ് രൂപത്തിൽ കടത്തിയ 654 ഗ്രാം സ്വർണമാണ്  പിടികൂടിയത്..   അടിവസ്ത്രത്തിൽ പ്രത്യേകം കവറിലായാണ്  സ്വർണ്ണം കടത്തിയത്..
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് സ്വർണം പിടികൂടിയത്.ഇന്നലെ രാത്രിയായിരുന്നു സംഭവം  .ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസിലെ യാത്രക്കാരനായ താമരശേരി വാവാട് ബേക്കണ്ടി മനാസി (23)ന്റെ പക്കൽ നിന്നാണ് സ്വർണം കണ്ടെടുത്തത്.അടിവസ്ത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ കവറിലായിരുന്നു സ്വർണം. ഖത്തറിൽ നിന്ന് വിമാനത്തിൽ ഗോവയിൽ ഇറങ്ങി ബാംഗ്ളൂർ വഴി ബസിൽ വരികയായിരുന്നു. വിമാന താവളത്തിലെ ചെക്കിങ്ങിലും പിടിക്കപ്പെട്ടില്ല .എക്സൈസ് ഇൻസ്പെക്ടർ അമൽരാജൻ, പ്രിവന്റീവ് ഓഫീസർമാരായ കെ.ബാബുരാജ്, എം.സി ഷിജു, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ പ്രസാദ്, കെ.ജോണി എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *