July 14, 2026

കുറ്റ്യാടി ചുരത്തിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു: ക്ലീനർ രക്ഷപ്പട്ടു.

0
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട:
കുറ്റ്യാടി ചുരത്തിൽ  മൂന്നാം വളവില്‍  നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് മറിഞ്ഞ്  ഡ്രൈവര്‍ മരിച്ചു. കര്‍ണ്ണാടക മൈസുരു സ്വദേശിയായ കുമാര്‍ (45) ആണ് മരിച്ചത്. ലോറിയിലെ ക്ലീനര്‍ രവി പരുക്കുകളില്ലൊതെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.മൈസൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. കുമാറിന്റെ മൃതദേഹം കുറ്റ്യാടി സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *