July 14, 2026

മാനന്തവാടി നഗരസഭ വൈ.ചെയർപേഴ്സൺ വെള്ളിയാഴ്ച രാജിവെക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി -സി.പി.എം.സി.പി.ഐ ധാരണയുടെ അടിസ്ഥാനത്തിൽ മാനന്തവാടി നഗരസഭ വൈ ചെയർമാൻ സ്ഥാനം സി.പി.എമ്മിലെ പ്രതിഭ ശശി വെള്ളിയാഴ്ച രാജിവെക്കും. രണ്ടര വർഷം സി.പി.എമ്മിനും രണ്ടര വർഷം സി.പി.ഐക്കും എന്നായിരുന്നു മുൻധാരണ.എന്നാൽ ചെയർമാൻ വി.ആർ.പ്രവീജ് ചികിത്സാർത്ഥം അവധിയിൽ പോയതോടെ സ്ഥാനം വൈ.ചെയർപേഴ്സണ് കൈമാറിയിരുന്നു. ഇതാണ് വൈ.ചെയർപേഴ്സൺ സ്ഥാനം രാജിവെക്കാൻ വൈകിയത്.ചെയർമാൻ വെള്ളിയാഴ്ച സ്ഥാനമേൽക്കുന്ന പശ്ചാത്തലത്തിലാണ് വൈസ്  ചെയർപേഴ്സൺ പ്രതിഭ സ്ഥാനം രാജിവെക്കുന്നത്.നേരത്തെ സ്ഥാനം രാജിവെക്കില്ലെന്ന നിലപാടിലായിരുന്നു സി.പി.എം.ഇതോടെ സി.പി.ഐ.സ്ഥാനം ആവിശ്യപ്പെട്ട് സി.പി.എമ്മിന് കത്ത് നൽകിയിരുന്നു. ഒടുവിൽ സി.പി.എം.സി.പി.ഐ.യുടെ ആവിശ്യം അംഗീകരിക്കുകയായിരുന്നു. സി.പി.ഐയിലെ ശോഭരാജനാകും വൈ.ചെയർപേഴ്സണാകുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *