October 4, 2026

മണ്ണിടിഞ്ഞ് വീടുകൾ അപകടാവസ്ഥയിൽ.

0
IMG-20180714-WA0034
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മണ്ണിടിഞ്ഞ് വീട് ഭീഷണിയിൽ
മാനന്തവാടി കണിയാരത്തെ കോമത്ത് യൂസഫ് ഹാജിയുടെ വീടാണ് അപകട ഭീഷണിയിലായിട്ടുള്ളത്
ഇനിയും വൻതോതിൽ മണ്ണിടിയാൻ സാദ്ധ്യതയുണ്ട്
മാനന്തവാടി തലശ്ശേരി റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി വർഷങ്ങൾക്ക് മുൻപ്
യൂസഫ് ഹാജി അടക്കമുള്ളവരുടെ വീടിന്റെ മുൻപിൽ നിന്നും വൻതോതിൽമണ്ണ് നീക്കം ചെയ്തിരുന്നു 
അന്ന് തന്നെ വീട് അപകടാവസ്ഥയിലാണെന്ന് കാണിച്ചും സംരക്ഷണഭിത്തി നിർമ്മിച്ചു നൽകണമെന്നും ആവശ്യപ്പെട്ട് പി ഡബ്ല്യുഡി റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് നിവേദനം നൽകിയിരുന്നു
എന്നാൽ വർഷങ്ങൾക്കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല
ഇപ്പോൾ കഴിഞ്ഞ ദിവസം വീണ്ടും മണ്ണിടിഞ്ഞ് വീട്ടിന് അപകട ഭീഷണി ഉയർത്തുകയാണ്
വീട് സംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യൂസഫ് ഹാജി പി ഡബ്ല്യുഡി അധികൃതർക്ക് നിവേദനം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *