October 3, 2026

ടി.കെ.സുലൈമാൻ സ്ഥിരം കഞ്ചാവ് വില്പനക്കാരൻ

0
IMG-20180715-WA0074
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി , ചുള്ളിയോട് എന്നിവിടങ്ങളിൽ  സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്ന വരിൽ പ്രധാനി ആയ ബത്തേരി , പള്ളിക്കണ്ടി സ്വദേശി താനിക്കാട്ട് വീട്ടിൽ ടി.കെ.സുലൈമാനെ  ബത്തേരി എക്സൈസ് ഇൻസ്പെക്ടർ റ്റി.ഷർഫുദിനം സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു .രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പഴൂർ ഭാഗത്ത് വച് പ്രതിയെ അറസ്റ്റു ചെയ്തത്.  ഇയാളുടെ കൈവശത്തു നിന്നും 750 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു .എക്സൈസ് ഇൻസ്പെക്ടർ വിജേഷ് വി. സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിദാസൻ എം.സി, വിനോദ് പി.ആർ , ജ്യോതിസ് ജോസഫ് , മാനുവൽ ജിംസൺ  എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ  ബത്തേരി കോടതിയിൽ ഹാജറാക്കും  .പ്രതിക്കെതിരെ ഇതിനു മുമ്പും മയക്കു മരുന്നു കേസ് നിലവിൽ ഉണ്ട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *