October 4, 2026

ഷട്ടർ തുറന്നപ്പോൾ ബാണാസുരയിൽ മീൻ ക്കൊയ്ത്ത്

0
IMG-20180715-WA0114
By ന്യൂസ് വയനാട് ബ്യൂറോ
ഒരാഴചത്തെ കാത്തിരിപ്പിനൊടുവിൽ
ബാണാസുരാ സാഗർ ഡാം  തുറന്നപ്പോൾ  കാണാൻ എത്തിയത് ആയിരങ്ങൾ.മീൻ കൊയ്ത്തും.
 ബാണാസുരാ സാഗർ ഡാം തുറന്നതു കാണാൻ വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റുള്ള ജില്ലകളിൽ നിന്നുമായി എത്തിയത് ആയിരങ്ങളാണ് .ഡാം തുറന്നപ്പോൾ പുറത്തേക്ക് വന്ന മത്സ്യങ്ങളെ പലരും വെള്ളത്തിലിറങ്ങി പിടികൂടി. ചിലർ നിരാശരായി മടങ്ങി.നിരോധിത മേഖലയിൽ ഇറങ്ങി വല വീശിയും വെള്ളത്തിൽ ചാടിയുമൊക്കെയാണ് ആളുകൾ മത്സ്യങ്ങളെ പിടിച്ചത്.ഉടൻ പോലീസ് എത്തി വെള്ളത്തിലിറങ്ങിയവരെയെല്ലാം കയറ്റി വിട്ടു.ഇരുപത് കിലോയോളം വരുന്ന  വലിയ മത്സ്യങ്ങളെ പലരും സ്വന്തമാക്കിയത്  ജനങ്ങളിൽ ആവേശവും കൗതുകവും പടർത്തി.പ്രദേശം ഇപ്പോഴും ജനങ്ങളെയും വാഹനങ്ങളെയും കൊണ്ട് നിറഞ്ഞിരിക്കികയാണ്. ഷട്ടർ തുറന്നത് അവധി ദിവസമായത് പലർക്കും അനുഗ്രഹമായി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *