പടിഞ്ഞാറത്തറ വില്ലേജാഫീസിൽ ഫയലുകൾ കെട്ടിക്കിടക്കുന്നു … മഴക്കെടുതിയിലായ കർഷകർ ദുരിതത്തിൽ.
പടിഞ്ഞാറത്തറ വില്ലേജാഫീസിൽ
വില്ലേജ് ഓഫീസർ ഇല്ല.. അപേക്ഷകൾക്ക് നടപടി ഇല്ലാതെ കെടുതിയിലായ കർഷകർ വലയുന്നു … പ്രകൃതി ദുരന്തത്തിൽ കിണർ താഴ്ന്നു പോയി ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ച അരമ്പറ്റക്കുന്ന് കളരിക്കൽ കെ.ഒ.തോമസ് അടക്കമുള്ള കർഷകരുടെ നാശനഷ്ടങ്ങൾ കണക്കു കൂട്ടാൻ സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഇതുവരെ അധികൃതർ സ്ഥല സന്ദർശനം പോലും നടത്തിയിട്ടില്ല … സംഭവത്തിന് പടിഞ്ഞാറത്തറ വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച വിശദീകരണം ഇങ്ങനെ : കോട്ടത്തറ ,പടിഞ്ഞാറത്തറ എന്നീ വില്ലേജ് ഓഫീസുകളിൽ ഒരേ വ്യക്തി തന്നെയാണ് ഒരേ സമയം വില്ലേജോഫീസർ ഇൻ ചാർജായി പ്രവൃത്തി ചെയ്യുന്നത്… കോട്ടത്തറയിൽ വെള്ളപ്പൊക്കക്കെടുതി കാരണം അങ്ങിങ്ങായി ക്യാമ്പുകളും മറ്റും ഉള്ളതിനാൽ വില്ലേജോഫീസർക്ക് പടിഞ്ഞാറത്തറ വില്ലേജോഫീസിൽ ഒന്നു കയറാൻ പോലും സമയം കിട്ടുന്നില്ല … ആയതിനാൽ ചെറുതും വലുതുമായ 48 അപേക്ഷകളോളം ഒപ്പിട്ട് പടിഞ്ഞാറത്തറ പഞ്ചായത്ത് ഓവർസീയറുടെ മുന്നിൽ എത്തിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല … കോട്ടത്തറയിൽ നിന്ന് ഓഫീസർ പടിഞ്ഞാറത്തറ എത്തുന്നതിനനുസരിച്ച് മുൻഗണനാക്രമത്തിൽ അപേക്ഷകൾ പരിഹരിക്കാനെടുക്കുന്നതായിരിക്കും …





Leave a Reply